പ്രവാചക നഗരിയില്‍ വിനയത്തിന്റെ ചുവടുകള്‍; തീര്‍ഥാടകര്‍ക്ക് കരുതലൊരുക്കി കിരീടാവകാശിയുടെ സന്ദര്‍ശനം
മദീന: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ മദീനയിലെ മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്തി. റൗദ ശരീഫില്‍ പ്രാര്‍ഥന നിര്‍വ്വഹിച്ച അദ്ദേഹം പ്രവാചകന്റെയും അനുചരന്‍മാരുടെയും ഖബറുകളും സന്ദര്‍ശിച്ചു.മസ്ജിദുന്നബവിയിലെ വികസന പ്രവര്‍ത്തനങ്ങളും തീര്‍ഥാടകര്‍ക്ക് ഒരുക്കിയ സൗകര്യങ്ങളും കിരീടാവകാശി വിലയിരുത്തി. തീര്‍ഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളള നടപടികള്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. റമദാന്‍ മാസത്തെ മുന്നോടിയായി വിശുദ്ധ മസ്ജിദില്‍ എത്തുന്ന വിശ്വാസികള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. റമദാനിലെ തിരക്ക് തീര്‍ഥാടകര്‍ക്ക് അസൗകര്യം സൃഷ്ടിക്കാതിരിക്കാന്‍ പ്രത്യേകം […]














