വോട്ടുകളില്‍ മാത്രം നോട്ടം; കോണ്‍ഗ്രസിന്റെ മൗനം അപകടം: ഡോ. കെ.ടി ജലീല്‍ എംഎല്‍എ
റിയാദ്: സങ്കുചിതത്വങ്ങളെ മറികടന്ന് മനുഷ്യരുടെ ഐക്യം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും ലോകമെങ്ങും ചേര്‍ന്നു നില്‍ക്കുന്നതാണ് ഇടതുപക്ഷമെന്ന് മുന്‍ മന്ത്രി ഡോ. കെ.ടി ജലീല്‍ എം.എല്‍.എ. ഇടതു ചേരിയെ ദുര്‍ബലമാക്കാന്‍ മുതലാളിത്ത സാമ്രാജ്യത്വ ശക്തികള്‍ വലതുപക്ഷ ചിന്ത മനസ്സില്‍ പേറുന്നവരെ വിലക്കെടുക്കുന്നു. ഇടത് ചേരിയെ ഇല്ലാതാക്കിയവര്‍ ഇനി ലോകത്ത് യുദ്ധങ്ങളും ശീതസമരങ്ങളും ആയുധ നിര്‍മ്മാണവും ഉണ്ടാകില്ലെന്ന അവകാശവാദം പൊളിഞ്ഞതു സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയില്‍ ദൃശ്യമാണ്. കേളി കലാസാംസ്‌കാരിക വേദിയുടെ ബത്ഹ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം. […]













