നിറഞ്ഞാടി മലപ്പുറം; കാസര്‍ഗോഡ്-കോഴിക്കോട് സമനിലയില്‍
റിയാദ്: കെഎംസിസി സൂപ്പര്‍ കപ്പ് ആദ്യ മത്സരത്തില്‍ അപ്രതീക്ഷിത തിരിച്ചടി നേരിട്ട മലപ്പുറം നാലാം ആഴ്ചയില്‍ കളം നിറഞ്ഞാടിയതോടെ എതിരാളികള്‍ നിലംപരിശായി. മത്സരത്തിന്റെ മൂന്നാം മിനുട്ടില്‍ മലപ്പുറത്തിനെതിരെ എറണാകുളം പെനാല്‍റ്റി ഗോള്‍ നേടിയത് ഞെട്ടിച്ചു. നിയാസ് ഇഖ്ബാല്‍ ആണ് മലപ്പുറത്തിന്റെ ഗോള്‍ വല കുലുക്കിയത്. ഇതോടെ ഉണര്‍ന്നു കളിച്ച മലപ്പുറം അഞ്ചു ഗോളുകള്‍ക്കാണ് എറണാകുളത്തെ മുട്ടുകുത്തിച്ചത്. മലപ്പുറത്തിന് പിന്തുണയുമായി സ്‌റ്റേഡിയത്തിലെത്തിയ നൂറുകണക്കിന് ആരാധകരെ തുടക്കത്തില്‍ നിരാശരാക്കിയെങ്കിലും മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാന്‍ മിനിട്ടുകള്‍ ബാക്കിയിരിക്കെ മലപ്പുറത്തിന്റെ ഫാസില്‍ […]














