Sauditimesonline

Saudi times_W35cm X H20 cm-01
തണലൊരുക്കി കെഎംസിസി: സുരക്ഷാ പദ്ധതി എട്ടാം വര്‍ഷത്തിലേക്ക്; അംഗത്വ പ്രചാരണത്തിന് തുടക്കം

RIYADH BUREAU

gulf, saudi

ബത്ഹയില്‍ ഇന്ന് ഒഐസിസി ‘പൊടിപാറും ആഘോഷം’; കെഎംസിസി ‘വിജയാരവം’

അഹങ്കാരത്തിനേറ്റ തിരിച്ചടി: ഓഐസിസി മലപ്പുറം റിയാദ്: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയ വിജയം ആഘോഷമാക്കാന്‍ പ്രവാസികള്‍. ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ സബര്‍മതിയില്‍ ‘പൊടിപാറും ആഘോഷം’ ഒരുക്കും. കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ഇന്ന് രാത്രി 8ന് ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘വിജയാരവം’ സംഘടിപ്പിക്കും. വിവിധ തദ്ദേക സ്വയം ഭരണ സ്ഥാപനങ്ങളിയലേയ്ക്കു വിജയിച്ച റിയാദ് കെഎംസിസി മലപ്പുറം ജില്ല പ്രസിഡന്റ് ഷൗക്കത്ത് കടമ്പോട്ട്, സെന്‍ട്രല്‍ കമ്മറ്റി മുന്‍ ജന. […]

gulf, saudi

സുലൈ ഇസ്‌ലാഹി സെന്റര്‍; ഫയാസ് അലി നയിക്കും

റിയാദ്: ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി സുലൈ ഇസ്‌ലാഹി സെന്റര്‍ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഫയാസ് അലി (പ്രസിഡന്റ്), ഷംസീര്‍ മുഹമ്മദ്, മൊഹ്‌യുദ്ധീന്‍ കണ്ണോല (വൈസ് പ്രസിഡന്റ് ), ആരിഫ് മുഹമ്മദ് ഖാന്‍ (സെക്രട്ടറി), ഉബൈദ്, അബ്ദുറഹ്മാന്‍, അബ്ദുള്ള (ജോയിന്റ് സെക്രട്ടറി), അക്ബര്‍ അലി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. കേന്ദ്ര കൗണ്‍സിലര്‍മാരായി ആരിഫ് കക്കാട്, അക്ബര്‍ അലി, ഉബൈദ് എന്നിവരെയും വിവിധ വിങ് ഭാരവാഹികളായി മുജീബ് റഹ്മാന്‍, ഷംസീര്‍, ഉബൈദ് (ക്യുഎച്ച്എല്‍സി), അബ്ദുള്ള, അബ്ദുറഹ്മാന്‍ (ദഅവ), സിറാജുദ്ധീന്‍,

gulf, saudi

ഒരു സൗദി റിയാല്‍ = 24.14 രൂപ; പ്രവാസികള്‍ക്ക് സന്തോഷം

റിയാദ്: സൗദി റിയാലിന്റെ രൂപയിലേയ്ക്കുളള എക്‌സ്‌ചേഞ്ച് നിരക്ക് 24 റിയാലിന് മുകളില്‍. ഡിസംബര്‍ 3ന് 24 രൂപയായിരുന്നു എക്‌സ്‌ചേഞ്ച് നിരക്ക്. കഴിഞ്ഞ പത്തു ദിവസത്തിനിടെ നിരക്കില്‍ നേരിയ വ്യത്യാസം പ്രകടിപ്പിച്ചെങ്കിലും രൂപയുടെ മൂല്യം ഇന്ന് ഒരു റിയാലിന് 24.14 രൂപയായി ഉയര്‍ന്നു. ഇതോടെ കൂടുതല്‍ റെമിറ്റന്‍സ് ഇന്ത്യയിലേയ്ക്കു തുടരുകയാണ്. പ്രവാസികള്‍ക്ക് നാട്ടിലേയ്ക്ക് പണം അയക്കാന്‍ അനുയോജ്യമായസമയം ആണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം, ഗള്‍ഫ് പ്രവാസികള്‍ മാതൃരാജ്യത്തേക്ക് അയക്കുന്ന പണം ഗണ്യമായി വര്‍ധിച്ചു. ഒക്ടോബര്‍ മാസം സൗദിയില്‍ നിന്ന് 1,370

gulf, saudi

ചരിത്രവും പൈതൃകവും വെളിച്ചം വിതറി നൂര്‍ റിയാദ്

റിയാദ്: നഗരത്തില്‍ വര്‍ണ വിസ്മയമൊരുക്കി ലോകത്തെ ഏറ്റവും വലിയ ലൈറ്റ് ആര്‍ട്ട് ഫെസ്റ്റിവല്‍ ‘നൂര്‍ റിയാദ്’ സമാപിച്ചു. ‘ഇന്‍ ദ ബ്ലിംഗ് ഓഫ് ആന്‍ ഐ’ എന്ന പ്രമേയത്തിലായിരുന്നു ഫെസ്റ്റിവല്‍. രാജ്യത്തിന്റെ ചരിത്രവും പൈതൃകവും പുതു തലമുറക്കു പരിചയപ്പെടുത്തുന്ന പ്രദര്‍ശനങ്ങളും അന്താരാഷ്ട്ര കലാകാരന്‍മാരുടെ സൃഷ്ടികളും നൂര്‍ റിയാദില്‍ ഇടം പിടിച്ചു. 24 രാജ്യങ്ങളില്‍ നിന്നുള്ള 59 കലാകാരന്മാരുടെ 60 ലൈറ്റ് ആര്‍ട്ടുകളാണ് നൂര്‍ റിയാദിന്റെ ഭാഗമായത്. നൂര്‍ റിയാദ് അഞ്ചാമത് എഡിഷനാണ് ഈ വര്‍ഷം അരങ്ങേറിയത്. മേളയില്‍

gulf, saudi

അംഗീകൃത കാര്‍ഗോ സ്ഥാപനങ്ങളുടെ പട്ടിക പുറത്തുവിട്ട് ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍

റിയാദ്: കാര്‍ഗോ സേവന രംഗത്തെ വ്യാജ ഏജന്റുമാരെ തടയാന്‍ കരുതലോടെ ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍ കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിക്കുന്നു. ജൂബൈലില്‍ നിന്നു ശേഖരിച്ച കാര്‍ഗോ കാര്‍ട്ടനുകള്‍ നാട്ടിലെത്തിക്കാതെ ജിദ്ദയില്‍ പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലെത്തിയത് കണ്ടെത്തിയതോടെയാണ് നടപടികളെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. നിയമ വിധേയമായി പ്രവര്‍ത്തിക്കുന്ന കാര്‍ഗോ സ്ഥാപനങ്ങള്‍ അസോസിയേഷനില്‍ രജിസ്റ്റര്‍ ചെയ്തു ഉപഭോക്താക്കളുടെ പരാതികള്‍ക്കു പരിഹാരം കണ്ടെത്തും. ഇതിനായി ഏകീകൃത ടോള്‍ ഫ്രീ നമ്പര്‍, വെബ്‌സൈറ്റ്, സൗദി നിയമ വിദഗ്‌ന്റെ സഹായം എന്നിവ

gulf, saudi

വയനാടന്‍ സ്‌പോര്‍ട്‌സ് മീറ്റ്; കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ജേതാക്കള്‍

നറിയാദ്: വയനാടന്‍ പ്രവാസി അസോസിയേഷന്‍ സ്‌പോര്‍ട്‌സ് മീറ്റ് സംഘടിപ്പിച്ചു. കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ മൂന്നു മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി ക്രിക്കറ്റ്, ഫുട്ബാള്‍ മത്സരങ്ങളാണ് അരങ്ങേറിയത്. മത്സരത്തില്‍ കല്‍പ്പറ്റ ചലഞ്ചേഴ്‌സ് ചാമ്പ്യന്‍മാരായി. ഫുട്ബാള്‍ വിജയികള്‍ക്കുള്ള ട്രോഫി അസോസിയേഷന്‍ രക്ഷാധികാരി അലി പാറയില്‍ സമ്മാനിച്ചു. ക്രിക്കറ്റ് വിജയിക്കുള്ള ട്രോഫി പ്രസിഡന്റ് കുഞ്ഞി മുഹമ്മദും ജനറല്‍ സെക്രെട്ടറി വര്‍ഗീസ് പൂക്കോളയും ചേര്‍ന്ന് വിതരണം ചെയ്തു. അസോസിയേഷന്‍ സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ സലാമുദ്ദീന്‍, നവാസ്, ജിതേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

English Edition

Izaan Riyas Shines at SIF–KSA Science Contest

Riyadh: Izaan Riyas, a student of Dunes International School in Malaz, secured second place in the Sub-Junior category of the Science India Forum (SIF–KSA) World Science Day Online Elocution Competition held on Dec. 5, 2025. The annual contest is organized in line with World Science Day for Peace and Development, observed on Nov. 10, to

gulf, saudi

നൃത്തനൃത്യങ്ങളൊരുക്കി അല്‍ ഖര്‍ജില്‍ ‘മയൂരം-2025’

അല്‍ഖര്‍ജ്: ഗോകുലം നൃത്ത വിദ്യാലയം ഒന്നാം വാര്‍ഷികവും നൃത്തം അഭ്യസിച്ച വിദ്യാര്‍ഥികളുടെ അങ്ങേറ്റവും നടന്നു. ‘മയൂരം-2025’ എന്ന പേരിലായിരുന്നു പരിപാടി. നൃത്ത അധ്യാപിക നിത പ്രകാശിന്റെ നേതൃത്വത്തില്‍ ഒരുക്കിയ അരങ്ങേറ്റത്തില്‍ പത്മിനി യു നായര്‍ മുഖ്യാതിഥിയായിരുന്നു. എഴുത്തുകാരി സുബൈദ കോമ്പില്‍, ഡോ. നാസ്സര്‍, ഷഹീന്‍ അല്‍ ഷഹീന്‍, രക്ഷാകര്‍തൃ പ്രതിനിധി ഖയോദ് ജൗഹര്‍ നജ്മുദ്ധീന്‍, സാം അല്‍ഖര്‍ജ് (ഒഐസിസി), ഗോകുലം കള്‍ച്ചറല്‍ പ്രസിഡന്റ് പ്രകാശ് എന്നിവര്‍ ആശംസകള്‍ നര്‍ന്നു. കുരുന്നു കലാകാരന്‍മാരുടെ നൃത്തനൃത്യങ്ങളും അരങ്ങേറി. അരങ്ങേറ്റം നടത്തിയ

gulf, saudi

ഡോര്‍ ടു ഡോര്‍ കാര്‍ഗോ ഇന്ത്യന്‍ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുന്നു; പരിഹരിക്കാന്‍ ശ്രമം

റിയാദ്: ഇന്ത്യയിലേയ്ക്കുളള കാര്‍ഗോ ഡെലിവറിയില്‍ ഉണ്ടായ കാല താമസം ഉടന്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. ജിസിസി രാജ്യങ്ങളില്‍ നിന്നുളള സീ കാര്‍ഗോ കണ്ടെയ്‌നറുകള്‍ രണ്ടാഴ്ചയിലേറെയായി ഇന്ത്യയിലെ പോര്‍ട്ടുകളില്‍ കെട്ടിക്കിടക്കുകയാണ്. എത്രയും വേഗം കസ്റ്റംസ് ക്ലിയറന്‍സ് നേടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജിസിസി രാജ്യങ്ങളില്‍ നിന്നുളള കാര്‍ഗോ കണ്ടെയ്‌നറുകള്‍ പ്രധാനമായും ഗുജറാത്തിലെ മുന്‍ഡ്ര, കണ്ടഌപോര്‍ട്ടുകളിലും മഹാരാഷ്ട്രയിലെ മുംബൈ ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിലുമാണ് ഇറക്കുന്നത്. ഇവിടങ്ങളില്‍ നിന്നു ഡല്‍ഹി

gulf, saudi

വ്യാജ ഏജന്റുമാരുടെ തട്ടിപ്പ്; ജാഗ്രത വേണമെന്ന് കാര്‍ഗോ അസോസിയേഷന്‍

റിയാദ്: കാര്‍ഗോ മേഖലയില്‍ അനധികൃത ഏജന്റുമാര്‍ കുറഞ്ഞ നിരക്കു വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തുന്നതായി ഇന്ത്യന്‍ ഡോര്‍ ടു ഡോര്‍ അസോസിയേഷന്‍. വ്യാജ റസീപ്തും ഇന്‍വോയ്‌സും ലൈസന്‍സ് ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ ബിസിനസ്സ് കാര്‍ഡും തയ്യാറാക്കി സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി ഏജന്റ് മുങ്ങുന്ന പ്രവണത വര്‍ധിച്ചു വരുകയാണ്. കാര്‍ഗോ സ്ഥാപനം ഇല്ലാതെ പിക് അപ് വാനുകള്‍, ടാക്‌സി സര്‍വ്വീസ് നടത്തുന്നവര്‍, ഫ്രീലാന്‍സ് ജോലികള്‍ ചെയ്യുന്നവരും വ്യാജ പേരുകളില്‍ സാധനങ്ങളും സര്‍വ്വീസ് ചാര്‍ജും ഈടാക്കി തട്ടിപ്പു നടത്തുന്നു.

gulf, saudi

സൗദി-ഖത്തര്‍ ഹൈസ്പീഡ് ട്രൈന്‍; റിയാദില്‍ നിന്ന് ദോഹയിലെത്താന്‍ രണ്ട് മണിക്കൂര്‍

റിയാദ്: സൗദിയും ഖത്തറും അതിവേഗ റെയില്‍ പാത നിര്‍മ്മാണത്തിനു കരാര്‍ ഒപ്പുവച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി എന്നിവരുടെ സാന്നിധ്യത്തിലാണ് കരാര്‍ ഒപ്പുവച്ചത്. രണ്ടു ഗള്‍ഫ് രാഷ്ട്രങ്ങള്‍ തമ്മില്‍ ഇത്തരത്തില്‍ കരാര്‍ ഒപ്പുവയ്ക്കുന്നത് ചരിത്രത്തില്‍ ആദ്യമാണ്. റിയാദ് അല്‍ യമാമ കൊട്ടാരത്തില്‍ നടന്ന സൗദി-ഖത്തര്‍ ഏകോപന കൗണ്‍സിലിന് ശേഷമാണ് കരാര്‍ ഒപ്പുവച്ചത്. സൗദി ഗതാഗത വകുപ്പ് മന്ത്രി സാലെഹ് അല്‍ ജാസിറും ഖത്തര്‍ ഗതാഗത വകുപ്പ്

gulf

സൗദിയില്‍ റെയ്ഡ്: ഒരാഴ്ചക്കിടെ പിടിയിലായത് 19,790 നിയമ ലംഘകര്‍

റിയാദ്: ഒരാഴ്ചക്കിടെ സൗദിയില്‍ നടന്ന റെയ്ഡുകളില്‍ 19,790 നിയമ ലംഘകര്‍ കസ്റ്റഡിയിലായതായി ആഭ്യന്തര മന്ത്രാലയം. നവംബര്‍ 27 മുതല്‍ ഡിസംബര്‍ മൂന്നു വരെ രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളിലാണ് നിയമ ലംഘകര്‍ കസ്റ്റഡിയിലായതെന്നും മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും തൊഴില്‍ മന്ത്രാലയത്തിന്റെയും കീഴിലുളള വിവിധ ഏജന്‍സികള്‍ സംയുക്തമായി നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകര്‍ പിടിയിലായത്. കസ്റ്റഡിയിലായവരില്‍ 12,252 ഇഖാമ നിയമ ലംഘകരാണ്. 4,384 നുഴഞ്ഞുകയറ്റക്കാരും 3,1547 തൊഴില്‍ നിയമ ലംഘകരും പിടിയിലായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ വഴി

gulf, saudi

നിര്‍മിത ബുദ്ധി; അറബ് ലോകത്ത് സൗദി ഒന്നാമത്

റിയാദ്: നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്ന രാജ്യങ്ങളില്‍ സൗദി അറേബ്യ അഞ്ചാം സ്ഥാനത്ത്. അറബ് ലോകത്ത് ഒന്നാം സ്ഥാനം എന്ന നേട്ടവും സൗദി അറേബ്യയ നേടി. ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡക്‌സിലാണ് രാജ്യത്തിന്റെ മികച്ച നേട്ടം. ഡാറ്റ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് പ്രാദേശികവും രാജ്യാന്തര തലത്തിലും സൗദി ഡാറ്റാ ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെ ഇടപെടലുകളുടെ വിജയമാണ് നേട്ടത്തിലേയ്ക്കു നയിച്ചത്. ‘ഹുമൈന്‍’ പോലെ പ്രാദേശികമായി വികസിപ്പിച്ച ചാറ്റ്‌ബോട്ടുകള്‍ അറബിക് ഭാഷക്കും പ്രാദേശിക മൂല്യങ്ങള്‍ക്കും അനുസൃതമായി രൂപകല്‍പ്പന ചെയ്ത് വിപണിയില്‍

gulf, saudi

നാല്പതാണ്ടിന്റെ സ്വരമാധുര്യം; ചിത്രയെ ആദരിച്ച് ദമ്മാം

ദമ്മാം: ചലച്ചിത്ര സംഗീത മേഖലയില്‍ നാലുപതിറ്റാണ്ടു പിന്നിട്ട കെ.എസ് ചിത്രയെ ആദരിച്ചു. ‘റിഥം ട്യൂണ്‍സ് ഓഫ് ഇന്ത്യ’ വേദിയില്‍ നവയുഗം കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ പൊന്നാട അണിഞ്ഞു ചിത്രയെ ആദരിച്ചു. നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് നവയുഗത്തിന്റെ സ്‌നേഹോപഹാരം സമ്മാനിച്ചു. ഗായകരായ അഫ്‌സല്‍, അനാമിക, ശ്രീരാഗ് ഭരതന്‍ എന്നിവര്‍ക്ക് ആഷിക്, പുഷ്പരാജ്, ബിജുവര്‍ക്കി എന്നിവര്‍ സ്‌നേഹോപഹാരം കൈമാറി. അവതാരകരായ ഗിബിയയ്ക്ക് പ്രിജി കൊല്ലം, മുഹമ്മദ് ഷിബു എന്നിവരും ഉപഹാരങ്ങള്‍ സമ്മാനിച്ചു. നവയുഗത്തിന്റെ ബിസ്‌നെസ്സ് എക്‌സലന്‍സ്

Scroll to Top