റിയാദില്‍ വയനാട് കൂട്ടായ്മ പ്രവര്‍ത്തനോദ്ഘാടനം
റിയാദ്: വയനാട് പ്രവാസി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ അരങ്ങേറി. വയനാട്ടുകാരായ നാനൂറിലധികം അംഗങ്ങള്‍ ചേര്‍ന്ന് രൂപംകൊടുത്ത കൂട്ടായ്മയാണ് വയനാട് പ്രവാസി അസോസിയേഷന്‍. ഉദ്ഘാടന സമ്മേളനത്തില്‍ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജയന്‍ കൊടുങ്ങല്ലൂര്‍, ഷിബു ഉസ്മാന്‍, സുരേഷ് ശങ്കര്‍, ലത്തീഫ് തെച്ചി, സാദിഖ് തുവ്വൂര്‍, റഹ്മാന്‍ മുനമ്പത്തു, റാഫി പാങ്ങോട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സജീര്‍ പട്ടുറുമാല്‍, കുഞ്ഞി മുഹമ്മദ്, ശബാന അന്‍ഷാദ്, ഷിജു കോട്ടാങ്ങല്‍, ഷിസ സുല്‍ഫിക്കര്‍ […]














