Sauditimesonline

HAJJ PERMIT
ഹജ്ജ് അനുമതിപ്പത്രം ഇല്ല; ആറു പേരെ കസ്റ്റഡിയിലെടുത്തു

Riyadh Bureau

gulf, saudi

ഐസിഎഫ് എഡ്യൂക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് വിതരണം

റിയാദ്: മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് റിയാദ് ഐസിഎഫ് എഡ്യൂക്കേഷന്‍ എക്‌സലന്‍സി അവാര്‍ഡ് സമ്മാനിച്ചു. സിബിഎസ്ഇ, കേരള സിലബസുകളില്‍ 10, 12 ക്ലാസുകളില്‍ വിജയം നേടിയ 48 വിദ്യാര്‍ഥികളെയാണ് ആദരിച്ചത്. ഐസിഎഫ് നാഷണല്‍ ക്ഷേമകാര്യ സെക്രട്ടറി ലുഖ്മാന്‍ പാഴൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസം നേടുന്നതില്‍ പുതുതലമുറ സ്വയം മുന്നോട്ട് വരുന്നത് സന്തോഷം പകരുന്നു. ഉന്നത വിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവാസി സമൂഹം കാണിക്കുന്ന ശ്രദ്ധയും കരുതലും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മുഹമ്മദ്കുട്ടി സഖാഫി ഒളമതില്‍ അധ്യക്ഷം […]

gulf, saudi

പൂക്കോയ തങ്ങള്‍ക്ക് നവോദയ യാത്രയയപ്പ്

റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന നവോദയ സ്ഥാപകരില്‍ ഒരാളായ പൂക്കോയ തങ്ങള്‍ക്ക് റിയാദ് സമൂഹം യാത്രയയപ്പ് നല്‍കി. യോഗം സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. റിയാദില്‍ സാംസ്‌കാരിക മണ്ഡലത്തില്‍ മൂന്നു പതിറ്റാണ്ടായി പൂക്കോയ തങ്ങള്‍ നല്‍കിയ സംഭാവനകള്‍ പ്രാസംഗികര്‍ അനുസ്മരിച്ചു. കേളി, നവോദയ, കിയോസ് തുടങ്ങിയ സംഘടനകളുടെ ശില്പികളില്‍ ഒരാള്‍, കേളി നേതൃത്തിലുണ്ടായിരിക്കെ പ്രവാസലോകത്താദ്യമായി മലയാളി ഡയറക്റ്ററി പുറത്തിറക്കിയ കമ്മിറ്റിയുടെ കണ്‍വീനര്‍ പൂക്കോയ തങ്ങളായിരുന്നു. വിക്രമലാല്‍ അധ്യക്ഷനായിരുന്നു. കൈയെഴുത്തുമാസികയും അനവധി കലാസാംസ്‌കാരിക പരിപാടികള്‍ക്കും നേതൃത്വം നല്‍കിയ

gulf, saudi

റഹീം കേസില്‍ വഴിത്തിരിവ്: അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ നല്‍കി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസില്‍ റിയാദ് ക്രിമിനല്‍ കോടതിയുടെ അന്തിമ വിധിക്കെതിരെ പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചു. സൗദി ബാലന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 2025 മെയ് 26ന് 20 വര്‍ഷം തടവു ശിക്ഷ കോടതി വിധിച്ചിരുന്നു. അപ്പീല്‍ സമര്‍പ്പിക്കാന്‍ ഒരു മാസം സമയം ജൂണ്‍ 25ന് അവസാനിച്ചിരുന്നു. ഇതിനിടെയാണ് പ്രോസിക്യൂഷന്‍ അപ്പീല്‍ സമര്‍പ്പിച്ചത്. അപ്പീപ്രോസിക്യൂഷന്റെ ആവശ്യം എന്താണെന്ന് കേസ് പരിഗണിക്കുന്ന വേളയില്‍ വ്യക്തമാകും. അതേസമയം, 20 വര്‍ഷം തടവു

gulf, saudi

കേളി ‘സ്‌നേഹ സ്പര്‍ശ’ത്തില്‍ പാചകക്കാരന്‍ തുടരും

റിയാദ്: കോഴിക്കോട് ജില്ലയിലെ ചേവായൂരിലെ ഡെര്‍മറ്റോളജി ആശുപത്രി അന്തേവാസികളുടെ പാചകക്കാരന്‍ കേളിയുടെ സ്‌നേഹ സ്പര്‍ശത്തില്‍ തുടരും. രണ്ടു വര്‍ഷമായി തുടരുന്ന പിന്തുണ മൂന്നാം വര്‍ഷത്തേക്കും കേളി കലാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘സ്‌നേഹ സ്പര്‍ശം’ കൂട്ടായ്മ ദീര്‍ഘിപ്പിച്ചു. കേളിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനം പ്രഖ്യാപിച്ച പൊതിച്ചോര്‍ വിതരണ പദ്ധതി ‘ഹൃദയപൂര്‍വ്വം കേളി’യില്‍ ഉള്‍പ്പെടുത്തിയാണ് സഹായം. 12ആം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അശരണരെ ചേര്‍ത്ത് പിടിക്കുന്നവര്‍ക്ക് ഒപ്പം ചേര്‍ന്നാണ്

gulf, saudi

മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ റിയാദ്; അബ്ദുല്‍ നാസര്‍ അഹ്‌സനി നയിക്കും

റിയാദ്: മര്‍കസ് ഗ്ലോബല്‍ കൗണ്‍സില്‍ റിയാദിന് പുതിയ നേതൃത്വം. ബത്ഹ അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വാര്‍ഷിക കൗണ്‍സിലിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഭാരവാഹികളായി അബ്ദുല്‍ നാസര്‍ അഹ്‌സനി (പ്രസിഡന്റ്), ഫസല്‍ കുട്ടശ്ശേരി (ജനറല്‍ സെക്രട്ടറി), കബീര്‍ ചേളാരി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു. സയ്യിദ് മന്‍സൂര്‍ തങ്ങള്‍, ബഷീര്‍ പറവത്ത് നാദാപുരം, ഷമീര്‍ രണ്ടത്താണി, അസീസ് പാലൂര്‍, മുഹമ്മദ് കുട്ടി സഖഫിഒളമതില്‍, ഇബ്രാഹിം കരീം (അസോസിയേറ്റ് പ്രസിഡന്റുമാര്‍), അബ്ദുല്‍ അസീസ് സഖാഫി (സഖാഫി ശൂറ സെക്രട്ടറി), സാബു

gulf, saudi

നിലമ്പൂര്‍ വിജയം: റിയാദില്‍ യുഡിഎഫ് ‘വിജയാരവം’

റിയാദ്: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി നേടിയ മികച്ച വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് റിയാദില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ ‘വിജയാരവം’ സംഘടിപ്പിച്ചു. ബത്ഹ കെഎംസിസി ഓഫീസിലാണ് ഒഐസിസിയുടെയും കെഎംസിസിയുടെയും മലപ്പുറം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ആഘോഷം. മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന്റെ വിജയംആഘോഷിച്ചത്. ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ

gulf, saudi

ജിദ്ദയില്‍ ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍

ജിദ്ദ: ദീര്‍ഘകാലം ജിദ്ദയില്‍ പ്രവാസിയും സൗത്ത് സോണ്‍ കെഎംസിസി സ്ഥാപകരില്‍ പ്രമുഖനും പ്രഥമ കമ്മിറ്റി പ്രസിഡന്റുമായിരുന്ന ഇസ്മയില്‍ എരുമേലി അനുസ്മരണ സെമിനാര്‍ സംഘടിപ്പിച്ചു. യാത്രാ സൗകര്യങ്ങളും ആശയ വിനിമയ സംവിധാനങ്ങളും പ്രവാസികള്‍ക്ക് പരിമിതമായിരുന്നിട്ടും മൂന്നു പതിറ്റാണ്ടുകള്‍ക്കു മുമ്പ് ത്യാഗ മനഃസ്ഥിതിയോടെ ഇസ്മയില്‍ എരുമേലി ഉള്‍പ്പടെയുള്ളവരുടെ അധ്വാനമാണ് സൗത്ത് സോണ്‍ കെഎംസിസിയുടെ സമാരംഭമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സൗദി ദേശീയ കമ്മിറ്റി ട്രഷറര്‍ അഹ്മദ് പാളയാട്ട് പറഞ്ഞു. ഇസ്മായില്‍ എരുമേലി നിര്‍വ്വഹിച്ച സംഘാടനത്തിന്റെ പൊലിമ പോലെ തന്നെ സൗഹൃദം

gulf, saudi

ഐഎംഎ ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് സമ്മാനിച്ചു

റിയാദ്: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ റിയാദ് നല്‍കുന്ന ജോ ജോഷി എന്‍ഡോവ്‌മെന്‍ഡ് അവാര്‍ഡ് മോഡേണ്‍ മിഡിലീസ്റ്റ് സ്‌കൂളിലെ സാമിയ സാജിത ഷഫീറിന് സമ്മാനിച്ചു. സി.ബി.എസ്.സി പത്താം ക്ലാസില്‍ എറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയതിനാണ് അവാര്‍ഡ്. ഇരുപത്തയ്യായിരം രൂപയും പ്രശംസാ ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. റിയാദിലെ ഇന്ത്യന്‍ സ്‌ക്കൂളുകളില്‍ നിന്നു അപേക്ഷ സ്വീകരിച്ചതിന് ശേഷമാണ് ജേതാവിനെ കണ്ടെത്തിയത്. ബത്ഹ യാസ്മിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡുദാന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകന്‍ നജീം കൊച്ചുകലുങ്ക് ഉപഹാരം സമ്മാനിച്ചു. പ്രവാസ ലോകത്തും കേരളത്തിലും

gulf, saudi

കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു. ബത്ഹ ഗുറബി മാര്‍ക്കറ്റില്‍ ഇലക്ട്രിക്കല്‍ ഷോപ് നടത്തുന്ന കഌപ്പന പുതുതെരുവ് കാവുംതറയില്‍ ഷമീര്‍ അബ്ദുല്‍ സലാം (38) ആണ് മരിച്ചത്. ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബംറിയിദിലുണ്ട്. ഭാര്യ: അന്‍സില, മക്കള്‍: ഫൈഹ, മുഹമ്മദ് ഫര്‍ഹാന്‍, മുഹമ്മദ് ഫൗവ്‌സാന്‍. മയ്യത്ത് റിയാദില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന് സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തുണ്ട്.

gulf, saudi

സലഫി മദ്‌റസയില്‍ ലഹരി വിരുദ്ധ ബോധവത്ക്കരണം

റിയാദ്: സൗദി മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ബത്ഹ റിയാദ് സലഫി മദ്‌റസ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിപാടി ഗള്‍ഫ് ഇസ്‌ലാഹി കോഓഡിനേഷന്‍ കമ്മിറ്റി കണ്‍വീനറും മദ്‌റസ മാനേജറുമായ മുഹമ്മദ് സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. ചെറിയ കുട്ടികളെ പോലും ലഹരിക്ക് അടിമകളാക്കുന്ന നാട്ടിലെ സംവിധാനങ്ങള്‍ തിരിച്ചറിയണം. സൗഹൃദ വലയങ്ങളിലൂടെ ആരംഭിക്കുന്ന അപകടങ്ങളില്‍ നിന്നു മാറിനില്‍ക്കുകയും പ്രവാസികളായ കുട്ടികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി കുട്ടികളെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ബോധവല്‍ക്കരണങ്ങളിലും സജീവമാക്കാന്‍

gulf, saudi

എബിസി കാര്‍ഗോ റിയാദ് മുറബ്ബ ലുലുവില്‍ ഉദ്ഘാടനം ചെയ്തു

റിയാദ്: ജിസിസിയിലെ പ്രമുഖ കാര്‍ഗോ, കൊറിയര്‍ കമ്പനിയായ എബിസി കാര്‍ഗോ, റിയാദ് മുറബ്ബ അവന്യൂ മാള്‍ ലുലുവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു. എബിസി കാര്‍ഗോ ഡയറക്ടര്‍മാരായ നിസാര്‍ അബ്ദുല്‍ ഖാദര്‍, സലിം അബ്ദുല്‍ ഖാദര്‍ എന്നിവര്‍ക്കുപുറമെ മഞ്ചേശ്വരം എംഎല്‍ എ കെ എം അഷ്‌റഫ്, ബഷീര്‍ പാരഗണ്‍, അബ്ദുള്ള അല്‍ ഖഹ്താനി, മുഹമ്മദ് അല്‍ സഹ്‌റാനി, ലുലു ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ അബ്ദുള്‍ജലീല്‍, മാള്‍ മാനേജര്‍ ലാലു

gulf, saudi

എടക്കര സ്വദേശി റിയാദില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് റിയാദ് ബത്ഹയില്‍ മരിച്ചു. മലപ്പുറം നിലമ്പൂര്‍ എടക്കര സ്വദേശി എസ് ജംഷീദ് (കുഞ്ഞാപ്പു 42) ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ ബത്ഹ പാരഗണ്‍ റസ്‌റ്റോറന്റിന് പിന്‍വശം താമസ സ്ഥലത്തായിരുന്നു മരണം. നേരത്തെ സൗദിയില്‍ ദീര്‍ഘകാലം മൊബൈല്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നു. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ തൊഴിതേടി എത്തിയതാണ്. പിതാവ്: സിദ്ദീഖ്, മാതാവ്: സൈനബ, ഭാര്യ: തന്‍സീറ, മൂന്ന് പെണ്‍മക്കള്‍ വിദ്യാര്‍ത്ഥികളാണ്. മയ്യിത്ത് നാട്ടില്‍ സംസ്‌കരിക്കുന്നതിന് സിദ്ദീഖ് തുവ്വൂര്‍,

gulf, saudi

കെ.ഡി.എം.എഫ് റിയാദ് വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കൊടുവള്ളി/റിയാദ്: വിവിധ പരീക്ഷകളില്‍ മിക വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കു റിയാദ് കോഴിക്കോട് ജില്ല മുസ്ലീം ഫെഡറേഷന്‍ (കെ.ഡി.എം.എഫ് റിയാദ്) വിദ്യഭ്യാസ പ്രതിഭാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. കൊടുവള്ളി ദാറുല്‍ അസ്ഹര്‍ ഓഡിറ്റോറിയത്തില്‍ ‘മെറിറ്റ് ഇവന്റ്-25’ എന്ന പേരിലായിരുന്നു പരിപാടി. കെ.ഡി.എം.എഫ് റിയാദ് പ്രസിഡന്റ് മുഹമ്മദ് ശാഫി ഹുദവി ഓമശ്ശേരി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് മുബശീര്‍ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. പ്രവാസികളായ രക്ഷിതാക്കളുടെ ത്യാഗം നിറഞ്ഞ ജീവിതം കുട്ടികള്‍ അറിഞ്ഞിരിക്കണം. പുരസ്‌കാരങ്ങള്‍ ഭാവിയിലേക്ക് പ്രചോദനമാവണമെന്നും

gulf, saudi

വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം

റിയാദ്: സൗദി അറേബ്യയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഒരു മാസം സാവകാശം നല്‍കുമെന്ന് പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്. തൊഴില്‍ വീസയിലല്ലാതെ രാജ്യത്തെത്തിയ ബിസിനസ്സ്, ടൂറിസ്റ്റ് സന്ദര്‍ശന വിസ ഉള്‍പ്പെടെയുളളവര്‍ക്ക് ആനുകൂല്യം ലഭിക്കും. ഒരു മാസത്തെ വീസ പുതുക്കാനുളള ഫീസും കാലാവധി കഴിഞ്ഞു രാജ്യം വിടാത്തതിനുളള പിഴയും അടക്കുന്നവര്‍ക്കാണ് സാവകാശമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി. മാസങ്ങളായി രാജ്യം വിടാതെ നിയമ ലംഘകരായി കഴിയുന്നവര്‍ ഇ-സര്‍വ്വീസ് പോര്‍ട്ടലായ അബ്ഷിറില്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ ഒരു മാസം വീസ കാലാവധി നീട്ടി കിട്ടും.

Scroll to Top