ചെമ്മരിയാടിന്റെ രോമങ്ങള്‍ക്കിടയില്‍ നാലു ലക്ഷം ആംഫെറ്റാമൈന്‍ ഗുളികകള്‍
റിയാദ്: സൗദി അറേബ്യയിലേയ്ക്കു ഇറക്കുമതി ചെയ്ത ചെമ്മരിയാടുകളുടെ രോമങ്ങളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ലഹരി ഗുളികകള്‍ പിടികൂടി. അയല്‍ രാജ്യമായ ജോര്‍ദാനില്‍ നിന്നു കൊണ്ടുവന്ന ചെമ്മരിയാടുകളെ അല്‍ ഹദീസ അതിര്‍ത്തി ചെക്ക്‌പോസ്റ്റിലെ പരിശോധനയിലാണ് പിടികൂടിയത്.ആടു മാടുകളുടെ ഇറക്കുമതിക്കു ആവശ്യമായ മുഴുവന്‍ രേഖകളും ആരോഗ്യ പരിശോധനകളും പൂര്‍ത്തിയാക്കി ജോര്‍ദാനില്‍ നിന്നു ട്രെയിലറില്‍ കൊണ്ടുവന്ന ചെമ്മരിയാടുകളുടെ രോമങ്ങളിലാണ് ലഹരി ഗുളികകള്‍ ഒളിപ്പിച്ചത്. പ്ലാസ്റ്റിക് കവറുകളില്‍ നിറച്ച ഗുളികകള്‍ ചെമ്മരിയാടിന്റെ രോമം ഉപയോഗിച്ച് പൊതിഞ്ഞ് ആടുകളുടെ രോമത്തിനിടയില്‍ ഒട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. […]













