വര്‍ണാഭമായ പരിപാടികളോടെ ‘ദിശ യോഗ മീറ്റ്’
റിയാദ്: പതിനൊന്നാമത് അന്താരാഷ്ട്ര യോഗ ദിനാഘോഷങ്ങളുടെ ഭാഗമായി ‘ദിശ യോഗ മീറ്റ്-2025’ വിവിധ പരിപാടികളോടെ അരങ്ങേറി. റിയാദ് ഇന്ത്യന്‍ എംബസ്സിയുടെ സഹകരണത്തോടെ ദിശ സെന്‍ട്രല്‍ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലായിരുന്നു പരിപാടി. ഇന്ത്യന്‍ എംബസി കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിഭാഗം കൗണ്‍സിലര്‍ വൈ. സാബിര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദിശ സൗദി നാഷണല്‍ പ്രസിഡന്റ് കനകലാല്‍ കെഎം അധ്യക്ഷത വഹിച്ചു. നേപ്പാള്‍ അംബാസഡര്‍ ഡോ. നരേഷ് ബിക്രം ധക്കല്‍ മുഖ്യാതിഥി ആയിരുന്നു. ശ്രീലങ്കന്‍ എംബസ്സി റിയാദ് കമ്മ്യൂണിറ്റി […]














