
റിയാദ്: മലബാര്‍ ഡവലപ്‌മെന്റ് ഫോറം (എംഡിഎഫ്) റിയാദ് ചാപ്റ്റര്‍ വടകര പാര്‍ലമെന്റ് അംഗം ഷാഫി പറമ്പിലിന് നിവേദനം നല്‍കി. കോഴിക്കോട് ഏര്‍പ്പോര്‍ട്ടില്‍ കോവിഡിന് മുമ്പു സാര്‍വ്വീസ് നടത്തിയിരുന്ന വൈഡ് ബോഡി ബോയിംഗ് വിമാനങ്ങളുടെ സാര്‍വ്വീസ് പുനസ്ഥാപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വിദേശത്തുള്ളവര്‍ക്ക് സ്‌കൂള്‍ അവധി സമയങ്ങളില്‍ നാട്ടിലേക്കുള്ള യാത്രയ്ക്ക് വിമാന ടിക്കറ്റുകള്‍ക്ക് ഭീമമായ തുക ഇടാക്കുന്നതിനു അറുതിയായിട്ടില്ല. പ്രവാസികള്‍ അനുഭവിക്കുന്ന നിരവധി പ്രശ്‌നങ്ങളും നിവേദനത്തില്‍ എംപിക്കു നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടി.

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട് സലിം കളക്കരയുടെ സാനിധ്യത്തില്‍ മലബാര്‍ ഡെവല്ല്‌മെന്റ് ഫോറം റിയാദ് ചാപ്റ്റര്‍ പ്രസിഡന്റ് ഗഫൂര്‍ കൊയിലാണ്ടി നിവേദനം കൈമാറി. ജനറല്‍ സെക്രട്ടറി ഒമര്‍ ഷെറീഫ്, രക്ഷാധികാരി അസ്‌ലം പാലത്ത്, ഷെറീക് തൈക്കണ്ടി, നവാസ് വെള്ളിമാട്കുന്ന്, സലാം കൊടുവള്ളി, സലിം വാലിലാംപ്പുഴ, നസീര്‍ തൈക്കണ്ടി, റിയാസ് വണ്ടൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച ‘പ്രവാസി പാര്‍ലമെന്റ് ‘ എന്ന പരിപാടി പങ്കെടുക്കാനാണ് ഷാഫി പറമ്പില്‍ റിയാദിലെത്തിയത്. കോഴിക്കോട് വിമാനത്താളവത്തിന് ഒരുപാട് പോരായ്മകളുണ്ട്. ഇതെല്ലാം പാര്‍ലമെന്റ്റില്‍ അവതരിപ്പിച്ച് കേന്ദ്ര വ്യാമയാന മന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഷാഫിപറമ്പില്‍പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.