
റിയാദ്: കോഴിക്കോട് നിവാസികളുടെ കൂട്ടായ്മ കോഴിക്കോടെന്‍സ് സൗദി സ്ഥാപക ദിനം ആഘോഷിച്ചു. ബത്ഹ നാഷണല്‍ മ്യൂസിയം പാര്‍ക്കില്‍ നടത്തിയ ആഘോഷപരിപാടികള്‍ക്ക് കോഴിക്കോടെന്‍സ് വനിതാ വിങ് നേതൃത്വം നല്‍കി. മുതിര്‍ന്നവരും കുട്ടികളും ഉള്‍പ്പടെ സൗദിയുടെ പരമ്പരാഗത വസ്ത്രം ധരിച്ച്പാര്‍ക്കില്‍ ഒത്തു കൂടി രാജ്യത്തിനും ഭരണാധികാരികള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

സമ്പന്നമായ പൈതൃകത്തിലും ഉന്നത പാരമ്പര്യത്തിലും വേരൂന്നിയ സൗദി അറേബ്യയുടെ ചരിത്രത്തിന് മൂന്ന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഒന്നാം സൗദി രാഷ്ട്രം രൂപപ്പെടുത്തുന്നതിലും മേഖലയുടെ രാഷ്ട്രീയ ഭൂപ്രകൃതിയെ മാറ്റിമറിക്കുന്നതിലും സമ്പന്ന രാഷ്ട്രത്തിന് അടിത്തറ പാകുന്നതിലും നിര്‍ണായക പങ്ക് വഹിച്ചവരുടെ പിന്‍ഗാമികളാണ് ഇന്ന് സൗദി അറേബ്യയിലെ ജനങ്ങള്‍.

ഫെബ്രുവരി 22 ന് സൗദി സ്ഥാപക ദിനത്തിന്റെ വാര്‍ഷിക ആഘോഷം രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും പുതു തലമുറയെ പരിചയപ്പെടുത്താനാണ്. അതില്‍ പങ്കുചേരുന്നതിനാണ് പ്രവാസികളും ആഘോഷ പരിപാടികളില്‍ പങ്കാളികളാകുന്നത്. ഷാലിമ റാഫിയുടെ നേതൃത്വത്തില്‍ നടന്ന റിയാദ് മെട്രോ പഠന യാത്രയ്ക്ക് സൗദി സ്ത്രീകള്‍ നല്‍കിയ സ്വികരണം നവ്യ അനുഭവം സമ്മാനിച്ചു.

കോഴിക്കോടന്‍സ് നേതാക്കള്‍ക്കൊപ്പം ഫസ്റ്റ് ലേഡി ഫിജിന കബീര്‍, സജിറ ഹര്‍ഷദ്, സുമിത മോഹിയുദ്ധീന്‍, മോളി മുജീബ്, ഷെറിന്‍ റംഷി, മുംതാസ് ഷാജു, ആമിന ഷാഹിന്‍, ലുലു സുഹാസ്, രജനി അനില്‍, റൈഹാന്‍ റഹീസ്, ഹര്‍ഷിന നൗഫല്‍, അനീഷ റഹീസ്, റഹീന ലത്തീഫ്, ഷമീന മുജീബ് എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.