റിയാദ്: മസ്ജിദുന്നബവിയിലെ റൗദ ശരീഫില്‍ ചെലവഴിക്കാനുളള സമയം 10 മിനിറ്റ് ആയി നിജപ്പെടുത്തിയതായി ഹജ്, ഉംറ മന്ത്രാലയം. റൗദയില്‍ പ്രവേശിച്ച് നമസ്‌കാരവും പ്രാര്‍ഥനയും നിര്‍വഹിച്ച് വിശ്വാസികള്‍ വേഗം മടങ്ങണമെന്നും മന്ത്രാലയം വ്യക്തമാക്കി.
തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് അനായാസം റൗദ സന്ദര്‍ശിച്ച് മടങ്ങുന്നതിനുമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സന്ദര്‍ശകര്‍ തവക്കല്‍നാ, ഇഅ്തമര്‍നാ ആപ്പുകള്‍ വഴി ബുക്ക് ചെയ്ത് പെര്‍മിറ്റ് നേടുകയും വേണം. പെര്‍മിറ്റ് നേടുന്നവരെ പത്തു മിനിറ്റ് റൗദ ശരീഫില്‍ ചെലവഴിക്കാന്‍ അനുവദിക്കും.
അതേസമയം, വിശുദ്ധ ഹറമിലും മസ്ജിദുന്നബവിയിലും നമസ്‌കാരത്തിനും മസ്ജിദുന്നബവിയില്‍ പ്രവാചകന്റെയും സഹാബികളുടെയും ഖബറിടം സന്ദര്‍ശിക്കുന്നതിനം മുന്‍കൂട്ടി ബുക്ക് ചെയ്ത് അനുമതി ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറക്കും റൗദ ശരീഫ് സന്ദര്‍ശനത്തിനും മുന്‍കൂട്ടി അനുമതി ആവശ്യമാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.