Sauditimesonline

pravasi
ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടണം; ജനങ്ങളുടെ ജീവിത ഭാരം ലഘൂകരിക്കണം

സൗദിയില്‍ 1.35 കോടി വിദേശികള്‍

റിയാദ്: സൗദി അറേബ്യയിലെ ആകെ ജനസംഖ്യയില്‍ 1.35 കോടി വിദേശികളാണെന്ന് യുണൈറ്റഡ് നേഷന്‍സ് സ്ഥിതി വിവര കണക്കുകള്‍.. ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശികളുളള മൂന്നാമത്തെ രാജ്യം സൗദി അറേബ്യ ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

സൗദി അറേബ്യയിലെ വിദേശികളായ സര്‍ക്കാര്‍ ജീവനക്കാര്‍, സ്വകാര്യ തൊഴില്‍ വിപണിയില്‍ ജോലി ചെയ്യുന്നവര്‍, ഗാര്‍ഹിക തൊഴിലാളികള്‍, വിദേശ നിക്ഷേപകര്‍, ആശ്രിത വിസയിലുളള കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെയാണ് 1.35 കോടി വിദേശികള്‍,

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസികള്‍ അധിവസിക്കുന്ന അമേരിക്കയാണ് ഒന്നാം സ്ഥാനം. ഇവിടെ 5.06 കോടി വിദേശികളാണുളളത്. രിക്കയാണ് ഒന്നാം സ്ഥാനം. ഇവിടെ 5.06 കോടി വിദേശികളാണുളളത്. രണ്ടാം സ്ഥാനത്തുളള ജര്‍മനിയില്‍ 1.58 കോടി പ്രവാസികള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നു.

ജോലി, നിക്ഷേപം എന്നിവ ലക്ഷ്യമാക്കി ഏറ്റവും കൂടുതല്‍ ലോക ജനതയെ ആകര്‍ഷിക്കുന്ന മൂന്നാമത്തെ രാജ്യം സൗദി അറേബ്യയാണ്. 2030 ആകുന്നതോടെ സൗദിയിലെ ജനസംഖ്യ 5 കോടിയായി ഉയരും. ഇതില്‍ 50 ശതമാനം സ്വദേശികളും 50 ശതമാനം വിദേശികളുമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Author

  • ജുബൈല്‍: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ‘യങ് ഇന്ത്യ, സ്‌ട്രോങ് ഡെമോക്രസി’ എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top