റിയാദ്: സൗദിയില്‍ അന്തരീക്ഷ താപം ഉയര്‍ന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. രാവിലെ 11 മുതല്‍ ഉച്ചക്ക് 3 വരെ സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
തുടര്‍ച്ചയായി സൂര്യതാപം ശരീരത്തില്‍ പതിക്കുന്നത് ആരോഗ്യത്തെ ബാധിക്കും. സൂര്യാഘാതം, പൊള്ളല്‍, വരണ്ട ചര്‍മ്മം എന്നിവക്ക് സാധ്യതയുളള അന്തരീക്ഷ താപമാണ് നിലവില്‍ അനുഭവപ്പെടുന്നത്. തിമിരം, ചര്‍മാര്‍ബുദം, ചര്‍മത്തില്‍ നിറവ്യത്യാസം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കടുത്ത സൂര്യതാപം ഇടവരുത്തും.
പുറത്തു സഞ്ചരിക്കുഞവര്‍ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതും സണ്‍ഗ്ലാസ് ധരിക്കുന്നതും ഉത്തമമാണ്. ആവശ്യത്തിന് ശുദ്ധജലം കുടിക്കുക, സൂര്യ താപത്തില്‍ നിന്ന് രക്ഷ നേടുന്നതിന് ഉതകുന്ന വസ്ത്രങ്ങള്‍ ധരിക്കുകയും തല മറക്കാന്‍ ശ്രദ്ധിക്കണമെന്നും യരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.
രാജ്യത്തെ പല പ്രവിശ്യകളിലും 40 ഡിസ്രി സെല്‍ഷ്യസിന് മുകളിലാണ് അന്തരീക്ഷ താപം. റിയാദില്‍ കഴിഞ്ഞ ദിവസം 43 ഡിഗ്രിവരെ അന്തരീക്ഷ താപം ഉയര്‍ന്നു. ഈ ആഴ്ച അവസാനത്തോടെ താപനില ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില 46 ഡിസ്രി സെല്‍ഷ്യസ് അല്‍ ഹസയില്‍ രേഖപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.