Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

ബിപിഎല്‍ കാര്‍ഗോ ശിഫയില്‍ ഉദ്ഘാടനം ഒക്‌ടോബര്‍ 2ന്

റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദിലെ ശിഫ സനഇയ്യയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. പുതിയ ശാഖയുടെ ഉദ്ഘാടനം ഒക്‌ടോബര്‍ 2ന്വൈ (വെളളി) കുന്നേരം 4.30ന് വ്യവസായ പ്രമുഖന്‍ അബ്ദുല്‍ ഹമീദ് അല്‍ മുബാറഖ് നിര്‍വഹിക്കും. ശിഫ മെയിന്‍ റോഡില്‍ മിന ഹൈപ്പറിന് സമീപമാണ് ബിപിഎല്‍ കാര്‍ഗോ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

പുതിയ ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കുന്നവര്‍ക്ക് 100 മൊബൈല്‍ ഫോണ്‍ ഉപഹാരമായി സമ്മാനിക്കും. ഇതിന് പുറമെ നിരക്കിളവും പ്രഖ്യാപിച്ചു. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗഌദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.

റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്റ്ററന്റിന് എതിര്‍വശം ബി പി എല്‍ ലോജസ്റ്റിക്‌സിന് ശാഖയുണ്ട്. ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബി പി എല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍ എന്നിവിടങ്ങളിലും ശാഖയുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള ലേബര്‍ ക്യാമ്പുകള്‍, ഫഌറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി പിക്അപ് സര്‍വീസും പാക്കിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0560397053 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top