റിയാദ്: കൊവിഡ് രോഗികള്‍ വര്‍ധിച്ചുവരുന്ന മലപ്പുറം ജില്ലയോടുള്ള അവഗണന സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് റിയാദ് മലപ്പുറം ജില്ല കെഎംസിസി വനിത വിംഗ് ആവശ്യപ്പെട്ടു. കൊവിഡ് രോഗബാധിതരെ ചികില്‍ത്സിക്കാനുള കൂടുതല്‍ ആശുപത്രികള്‍ ജില്ലയില്‍ സജ്ജീകരിക്കണം. ഇതു സംബന്ധിച്ച ആരോഗ്യ മന്ത്രി കെ.കെ. ശൈലജക്ക് ഇ മെയിലില്‍ നിവേദനം സമര്‍പ്പിച്ചു.
കൊവിഡ് ചികിത്സയുടെ പേരില്‍ അടിയന്തര ശുശ്രൂഷ വേണ്ട രോഗികളെ പരിചരിക്കാതിരിക്കുന്ന അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണ്. രണ്ട് നവജാഃ ശിശുക്കളുടെ ജീവന്‍ പൊലിഞ്ഞത് നിരുത്തരവാദിത്തമാണ്. കൊവിഡ് കാലത്ത് ചികിത്സക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ അവലംബിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വനിത വിംഗ് രൂപീകരണ യോഗത്തില്‍ കെഎംസിസി മലപ്പുറം ജില്ല ജനറല്‍ സെക്രട്ടറി അസീസ് വെങ്കിട്ട അധ്യക്ഷത വഹിചു. പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉദ്ഘാടനം ചെയ്തു. സത്താര്‍ താമരത്ത്, ഷാഫി മാഷ് ചിറ്റത്തുപ്പാറ പ്രസംഗിച്ചു. മലപ്പുറം ജില്ലാ വനിതാ കെഎംസിസി ജനറല്‍ സെക്രട്ടറി ഡോ. നജ്‌ല ഹബീബ് സ്വാഗതവും പ്രസിഡന്റ് സല്‍വ സുല്‍ഫിക്കര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സാജിദ ഉസ്മാന്‍(ചെയര്‍പേഴ്‌സണ്‍), സല്‍വ സുല്‍ഫിക്കര്‍ (പ്രസിഡന്റ്), ഡോ. നജ്‌ല ഹബീബ് (ജനറല്‍. സെക്രട്ടറി), ശരീഫ നജ്മുദ്ധീന്‍ (ഖജാഞ്ചി), സുമയ്യ ഖാലിദ്, രഹ്ന ഷൗക്ക്, ഹഫീല നജ്മുദ്ധീന്‍, നുസൈബ ഷറഫ്, സാബിറ അഷ്‌റഫ് (വൈസ്.പ്രസി), ഖദീജ അഷ്‌റഫ്, ഫാരിസ വെങ്കിട്ട, സുലൈഖ ഷൗക്കത്ത് അലി, ഹബീബ സഫീര്‍, ശരീഫ സിദ്ദീഖ് (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.