മിദിലാജ് വലിയന്നൂര്‍

ബുറൈദ: ചിത്രകലാ രംഗത്ത് അല്‍ ഖസീമില്‍ പ്രശസ്തനായ കോട്ടയം ഇല്ലിക്കല്‍ സ്വദേശി ആര്‍ട്ടിസ്റ്റ് അബ്ദുല്‍ മജീദ് (61) അല്‍റസില്‍ രമിച്ചു. കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍റസ് ജനറല്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ഇന്നലെ പുലര്‍ച്ചെ 1.10ന് ആയിരുന്നു മരണം. 25 വര്‍ഷത്തിലധികമായി അല്‍റാസില്‍ കൊമേഴ്‌സ്യല്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തു വരുകയായിരുന്നു

റിയാദ് കെഎംസിസി ദാറുസ്സലാം ചെയര്‍മാന്‍ സിദ്ദിഖ് തുവൂര്‍, ഷമീര്‍, ഉനൈസ, അല്‍റസ് കെഎംസിസി പ്രവര്‍ത്തകര്‍ എന്നിവരുടെ സഹായത്തോടെ നിയമ നടപടി പൂര്‍ത്തിയാക്കി. മയ്യിത്ത് സെപ്തംബര്‍ 30ന് അല്‍റസ് മഖ്ബറയില്‍ രാവിലെ 9.30ന് നടക്കുമെന്ന് കെ എം സി സി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
