റിയാദ്: കൊവിഡ് കാലത്ത് സഹായ ഹസ്തവുമായി സന്നദ്ധ പ്രവര്‍ത്തനം നടത്തിയ മിറാഷ് മന്‍സൂറി(38)ന്റെ വേര്‍പാടിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കള്‍. ഡ്യൂട്ടിക്കിടെ ഹൃദയാഘതത്തെ തുടര്‍ന്നായിരുന്നു മരണം.
കലാ സാംസ്‌കാരിക കൂട്ടായ്മ റിയാദ് ട്ടാക്കിസിന്റെയും റിയാദ് ഹെല്പ് ഡെസ്‌കിന്റെയും സജീവ പ്രവര്‍ത്തകനായിരുന്നു. കൊവിഡ് സമയത്ത് മരുന്നും ഭക്ഷണവും എത്തിക്കുന്നതില്‍ സജീവമായി രംഗത്തുണ്ടായിരുന്ന വളന്റിയറാണ് മിറാഷ്. 12 വര്‍ഷമായി റിയാദില്‍ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.
മരിച്ചാല്‍ സൗദിയില്‍ തന്നെ ഖബറടക്കണമെന്ന് ഉമ്മയോട് പറഞ്ഞിരുന്നു. മിറാഷിന്റെ ആഗ്രഹം സഫലമാക്കാന്‍ മൃതദേഹം റിയാദില്‍ ഖബറടക്കാനുളള ഒരുക്കത്തിലാണ് സുഹൃത്തുക്കള്‍. പിതാവ്: മന്‍സൂര്‍. മാതാവ്: സാജിദാ ബീവി. ഭാര്യ: ഹസീന. മക്കള്‍: മുഹമ്മദ് ജാസിം, ജാസ മിറാഷ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.