റിയാദ്: സൗദിയില്‍ പത്തംഗ തീവ്ര വാദ സംഘത്തെ സുരക്ഷ വകുപ്പ് അറസ്റ്റു ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് തീവ്രവാദ സംഘത്തെ അറസ്റ്റ് ചെയ്തത്. ഒരു വീട്ടിലാണ് ഇവര്‍ സംഗമിച്ചിരുന്നത്. ഇവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളും പരിശീലനങ്ങളും ആളൊഴിഞ്ഞ കൃഷിയിടത്തിലാണ് നടത്തിയിരുന്നത്. ഈ മാസം 22ന് കസ്റ്റഡിയിലെടുത്ത ഇവരെ സംബന്ധിച്ച വിവരം ഇന്നലെയാണ് പുറത്തു വിട്ടത്.
പിടിയിലായ മൂന്നു പേര്‍ ഇറാനില്‍ നിന്നു സായുധ പരിശീലനം നേടിയവരാണ്. മറ്റു ഏഴു പേര്‍ ഇവരോടൊപ്പം ചേര്‍ന്ന് ഭീകരാക്രമണത്തിന് പദ്ധതി തയ്യാറാക്കി വരുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ഇവരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ആധുനിക വയര്‍ലസ് കമ്യൂണിക്കേഷന്‍ സിസ്റ്റം, ലാപ്‌ടോപ്, മെഷീന്‍ ഗണ്‍, വിവിധ തരം കത്തികള്‍ എന്നിവ ഇവരില്‍ നിന്നു പിടിച്ചെടുത്തതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.