റിയാദ്: സൗദി യുവതി ഹന അല്‍ അലമൈയുടെ ജീവിതം തേനീച്ചകളോടൊപ്പമാണ്. തേനീച്ചകളെ വളര്‍ത്തി തേന്‍ വിത്പ്പന നടത്തുന്ന സംരംഭകയാണ് അവര്‍. വര്‍ഷം 27 ടണ്‍ തേനാണ് ഹന ഉത്പ്പാദിപ്പിക്കുന്നത്.
അര്‍ബുദം ബാധിച്ചവര്‍ക്ക് സാന്ത്വനം നല്‍കുന്ന സംഘത്തില്‍ ഹന അല്‍ അലമൈ പങ്കെടുത്തിരുന്നു. ശുദ്ധമായ തേന്‍ ധാരാളം ഔഷധ ഗുണമുളളതാണെന്ന തിരിച്ചറിവ് നേടിയത് അവിടെ നിന്നാണ്. ഇതോടെയാണ് തേനീച്ച കൃഷി ആരംഭിക്കാന്‍ പ്രചോദനമായത്.
ആസിര്‍ പ്രവിശ്യയിലെ റിജാല്‍ അല്‍മയിലാണ് ഹന അല്‍ അലമൈയുടെ താമസം. തേനീച്ച വളര്‍ത്തലിലും തേന്‍ വേര്‍തിരിച്ചെടുക്കുന്നതിലും ഓണ്‍ലൈന്‍ സഹായത്തോടെയാണ് വൈദഗ്ദ്യം നേടിയത്. സിദര്‍, സമര്‍, തലാ തുടങ്ങിയ ഇനത്തിലുളള ശുദ്ധമായ തേന്‍ അര്‍ബുദ രോഗികള്‍ക്ക് വിതരണം ചെയ്തിരുന്നു.
ആവശ്യക്കാര്‍ ഏറിയതോടെ കൂടുതല്‍ തേനീച്ചകളെ വളര്‍ത്താന്‍ ആരംഭിച്ചു. ഹിജാസ്, തിഹാമ പ്രദേശങ്ങളിലാണ് തേനീച്ചകളെ വളര്‍ത്തുന്നത്. പ്രകൃതിയില്‍ നിന്നുളള പൂമ്പൊടി ശേഖരിക്കാന്‍ തേനീച്ചകള്‍ക്ക് അവസരം ഒരുക്കുന്ന കൃഷിരീതിയാണ് അവലംബിക്കുന്നത്. തേന്‍ ഉത്പ്പാദനത്തിന് കൃത്രിമം ഇല്ലാത്തതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം വഴിയാണ് ഹന വിപണി കണ്ടെത്തുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.