റിയാദ്: സൗദിയില്‍ ക്രൂഡ് ഓയില്‍ കയറ്റുമതി 46.6 ശതമാനം കുറഞ്ഞതായി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം ജൂലൈയില്‍ ആകെ കയറ്റുമതിയില്‍ 1,652 കോടി റിയാലിന്റെ കുറവുണ്ടെന്നും അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ജൂലൈയിലെ ആകെ കയറ്റുമതിയും ഈ വര്‍ഷത്തെ കയറ്റുമതിയും താരതമ്യം ചെയ്യുമ്പോള്‍ 30.5 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. പെട്രോളിതര കയറ്റുമതി 8.3 ശതമാനവും കുറഞ്ഞു. എന്നാല്‍ ഈ വര്‍ഷം ജൂണിനെ അപേക്ഷിച്ച് ജൂലൈ മാസം കയറ്റുമതിയില്‍ 1,348 കോടി റിയാലിന്റെ വര്‍ധനവുണ്ട്. ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ 2,918 കോടി റിയാലിന്റെ കുറവാണ് ജൂലൈയില്‍ രേഖപ്പെടുത്തിയത്. ഇതാണ് ആകെ കയറ്റുമതിയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്താന്‍ കാരണം. കൊവിഡ് പ്രതിസന്ധി രൂക്ഷമായ ജൂണിനേക്കാള്‍ 5.1 ശതമാനം ജൂലൈ മാസം കയറ്റുമതി വര്‍ധിച്ചു.
ജൂലൈയില്‍ ചൈനയിലേക്ക് 1,024 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളും ജപ്പാനിലേക്ക് 482 കോടി റിയാലിന്റെ ഉല്‍പ്പന്നങ്ങളും കയറ്റി അയച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇറക്കുമതിയില്‍ 1,652 കോടി റിയാലിന്റെ കുറവുണ്ടെന്നും ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
