റിയാദ്: അനധികൃത പണമിടപാട് നടത്തിയയ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ്. ഈ വര്‍ഷം 12 കോടി റിയാലാണ് ഇവര്‍ വിദേശ രാജ്യങ്ങളിലേക്ക് അയച്ചത്. അറസ്റ്റിലായ ആറു പേരും ഇന്ത്യക്കാരാണ്. പണം സമ്പാദിച്ചതിന്റെ ഉറവിടം വ്യക്തമാക്കാന്‍ അറസ്റ്റിലായവര്‍ക്ക് കഴിഞ്ഞില്ലെന്നും റിയാദ് പൊലീസ് വ്യക്താവ് മേജര്‍ ഖാലിദ് അല്‍ കറൈദിസ് പറഞ്ഞു.
സ്വദേശി പൗരന്‍മാരുടെ ഉടമസ്ഥതയിലുളള കൊണ്‍ട്രാക്ടിംഗ് കമ്പനിയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയത്. ഇതിന് സ്വദേശികള്‍ക്ക് കമ്മീഷന്‍ നല്‍കിയിരുന്നു. പണം വെളുപ്പിക്കുന്നതിന് സ്വദേശികളുടെ ബാങ്ക് അക്കൗണ്ട് ദുരുപയോഗിച്ചതായും കണ്ടെത്തി. പ്രതികളില്‍ നിന്നു 22,500 റിയാല്‍ കണ്ടെടുത്തു. ബാങ്കുകളില്‍ നിന്നു ശേഖരിച്ച വിവരങ്ങളും അറസ്റ്റിലായവരുടെ നീക്കങ്ങളും നിരീക്ഷിച്ചാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേരു വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. നിയമ നടപടികള്‍ പൂര്‍ത്തിയാക്കുഞതിന് കേസ് പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയതായി പൊലീസ് അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.