ജുബൈല്‍: ബാബരി മസ്ജിദ് തകര്‍ത്ത കേസിന്റെ വിധി രാജ്യത്തിന്റെ നീതിബോധത്തെ വെല്ലുവിളിക്കുകയാണെന്ന് ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജുബൈല്‍ ചാപ്റ്റര്‍. മസ്ജിദ് പൊളിച്ചത് ആസൂത്രിതമല്ലെന്നും ഗൂഡാലോചനയ്ക്ക് തെളിവില്ലെന്നും പരാമര്‍ശിച്ചാണ് പ്രതികളെ വെറുതെ വിട്ടത്. ഇത് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യണം. ജനങ്ങളുടെ യുക്തിയെ ചോദ്യം ചെയ്യുന്ന വിധി അംഗീകരിക്കാന്‍ കഴിയില്ല. ഇതില്‍ പ്രതിഷേധിക്കാന്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ ജുബൈല്‍ ചാപ്റ്റര്‍ പ്രസിഡന്റ് ഷറഫുദ്ധീന്‍ ചങ്ങരംകുളം, സെക്രട്ടറി സജീദ് പാങ്ങോട് എന്നിവര്‍ സംസാരിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.