Sauditimesonline

nesto football
നെസ്‌റ്റോ ബത്ഹ സൂപ്പര്‍ കപ്പ് സീസണ്‍-1 ഫിക്‌സ്ചര്‍ പ്രകാശനം

ബാബരി കോടതി വിധി നിരാശാബനകം

റിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകമാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ് ഘടകം. നീതിന്യായ വ്യവസ്ഥക്കേറ്റ കനത്ത പ്രഹരമാണ് വിധി. ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ് വ്യക്തമാക്കുന്നതെന്നും സോഷ്യല്‍ ഫോറം കുറ്റപ്പെടുത്തി.

ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ വിമുഖത കാട്ടിയ കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ നിസ്സംഗതയാണ് പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്. പരസ്യമായി പളളി തകര്‍ത്തതിന് തെളിവില്ലെന്ന വാദം ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ ജുഡീഷ്യറിയെ നാണം കെടുത്തും. നീതി നടപ്പില്‍ വരുത്തേണ്ട ജുഡീഷ്യറിയും നിയമപാലകരും സംഘപരിവാര അജണ്ട നടപ്പില്‍ വരുത്താന്‍ നീതിന്യായ വ്യവസ്ഥയെ അട്ടിമറിക്കുകയാണ്. പൊതുജനത്തിന് നിയമ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാല്‍ ഗുരുതരമായ പ്രത്യാഘാതം രാജ്യത്ത് സംജാതമാകും. ഇത് ആശങ്കാജനകമാണെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം അഭിപ്രായപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top