Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

സമഭാവനയോടെ നയിക്കാന്‍ നാഷണല്‍ കോണ്‍ഗ്രസിന് ശക്തി പകരണം: റഹ്മാന്‍ മുനമ്പത്ത്

ബുറൈദ: വൈവിധ്യം നിറഞ്ഞ രാജ്യത്ത് സമഭാവനയോടെ ജനങ്ങളെ നയിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുളൂവെന്ന് ഒഐസിസി സൗദി ദേശീയ കമ്മറ്റി സംഘടനാ ചുമതലയുളള ജന. സെക്രട്ടറി റഹ്മാന്‍ മുനമ്പത്ത്. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ്സിന് ശക്തി പകരേണ്ടത് കാലത്തിന്റെ ആവശ്യമാണ്. പ്രവാസ ലോകത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രാധാന്യം നല്‍കണം.

മതേതര, ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവാസികളെ ചേര്‍ത്തുപിടിക്കണം. അവരെ ഒഐസിസിയുടെ ഭാഗമാക്കാന്‍ ശ്രമം ഉണ്ടാവണം. അതുവഴി അനീതിക്കും അക്രമത്തിനും അഴിമതിക്കുമെതിരെ ശബ്ദമയുര്‍ത്തുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന് കരുത്തുപകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

ഒഐസിസി അല്‍ ഖസ്സിം സെന്‍ട്രല്‍ കമ്മിറ്റി ഒരുക്കിയ സ്വീകരണത്തിന് നന്ദി പറയുകയായിരുന്നു റഹ്മാന്‍ മുനമ്പത്ത്. പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ തിരൂര്‍ അദ്ധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി സക്കീര്‍ പത്തറ, അമീസ് സ്വലാഹി, കലാ കയിക കണ്‍വീനര്‍ സുധീര്‍ കായംകുളം, വൈസ് പ്രസിഡന്റ് മുജീബ് ഒതായി, ലത്തീഫ് മംഗലാപുരം, സക്കീര്‍ കുറ്റിപ്പുറം, ഫൈസിയ ഏരിയ കമ്മിറ്റി പ്രസിഡന്റ് സലൂബ് വേങ്ങര, അനില്‍ ഹരിപ്പാട് എന്നിവര്‍ പ്രസംഗിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി പി പി എം അശ്‌റഫ് കോഴിക്കോട് സ്വാഗതവും അനീസ് ഹമീദ് തിരുപനന്തപൂരം നന്ദിയുംപറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top