
അല്‍ ഖര്‍ജ്: സര്‍ഗ വസന്തമൊരുക്കി ഇന്തോ-സൗദി സൗഹൃദി കൂട്ടായ്മ ‘ദിശ’ സാംസ്‌കാരികോത്സവം. പെയിന്റിംഗ്, കളറിംഗ് മത്സരങ്ങളും കള്‍ച്ചറല്‍ അക്കാദമി വാര്‍ഷികത്തിന്റെ ഭാഗമായി നൃത്തം അഭ്യസിച്ച കുട്ടികളുടെ അരങ്ങേറ്റവും നടന്നു. ‘ചിത്രാജ്ഞലി-2025’ എന്ന പേരില്‍ അരങ്ങേറിയ സാംസ്‌കാരിക വിരുന്ന് ഇന്ത്യന്‍ എംബസി കമ്യൂണിറ്റി വെല്‍ഫെയര്‍ കോണ്‍സിലര്‍ വൈ സാബിര്‍ ഉദ്ഘാടനം ചെയ്തു.

യുഎന്‍ (ടൂറിസം) കമ്യൂണിക്കേഷന്‍ വകുപ്പ് മേധാവി മേഘ പോള്‍ മുഖാതിഥിയായിരുന്നു. ദിശ ദേശീയ പ്രസിഡന്റ് കനകലാല്‍ മുഖ്യപ്രഭാഷണം നടത്തി. ഖര്‍ജ് പ്രസിഡന്റ് ഡോ. ഗോപാല്‍ നമ്പി അധ്യക്ഷതവഹിച്ചു.

മികച്ച സേവനം അനുഷ്ടിച്ച നഴ്‌സുമാരെ ചടങ്ങില്‍ വൈ.സാബിര്‍ ആദരിച്ചു. കുങ്ഫു ആയോധന കലയില്‍ യെല്ലോ ബെല്‍റ്റ് നേടിയ കുട്ടികള്‍ക്കു സര്‍ടിഫിക്കറ്റ് വിതരണവുംനടന്നു. ശ്രീജിത്ത് മോഹന്‍ സ്വാഗതവും സാജു അരീക്കല്‍ നന്ദിയും പറഞ്ഞു.







