
റിയാദ്: മലയാളി കൂട്ടായ്മകളുടെ പൊതു വേദി എന്‍ആര്‍കെ ഫോറം ബിരിയാണി ചാലഞ്ച് സംഘടിപ്പിക്കുന്നു. സാമ്പത്തിക ബാധ്യതയുളള നിരപരാധികളായ നിര്‍ധന മലയാളി തടവുകാരുടെ മോചനത്തിനാണ് ചാലഞ്ച്. ബലിപെരുന്നാള്‍ ദയിനമായ ജൂണ്‍ 6ന് ചാലഞ്ച് നടത്തി ധന സമാഹരണം നടത്താനാണ് ശ്രമം.

ഇതിന്റെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. യോഗം എന്‍ആര്‍കെ ഫോറം ട്രഷറര്‍ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുല്‍ ജലീല്‍, അലി ആലുവ, സാലി പുറായില്‍, സുധീര്‍ കുമ്മിള്‍, മധു ബാലുശ്ശേരി, രഘുനാഥ് പറശ്ശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂര്‍ കൊയിലാണ്ടി, അബ്ദു റഹ്മാന്‍ ഫറോക്ക്, സലാം പെരുമ്പാവൂര്‍, ഷാഫി മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

അഹ്മദ് കോയ സിറ്റിഫഌവര്‍, അബ്ദുല്‍ നാസര്‍ നെസ്‌റ്റോ, ബഷീര്‍ പാരഗണ്‍, സലിം മദീന, മുഷ്താഖ് അല്‍ റയാന്‍, സൂരജ് പാണയില്‍, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാന്‍, അഷ്‌റഫ് വേങ്ങാട്, കെപിഎം സാദിഖ്, സെബിന്‍ ഇക്ബാല്‍, സലിം കളക്കര, അബ്ദുള്ള വല്ലാഞ്ചിറ, രാഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി,

ഉസ്മാനലി പാലത്തിങ്ങല്‍, വി. കെ. മുഹമ്മദ്, മുജീബ് ഉപ്പട, സലാം ടി വി എസ്, സലിം അര്‍ത്തിയില്‍, ഹാരിസ് തലാപ്പില്‍, ജോസഫ് അതിരുങ്കല്‍, വിക്രം ലാല്‍, സുള്‍ഫിക്കര്‍, സുഭാഷ്, സിദ്ദിഖ് കല്ലുപറമ്പന്‍ എന്നിവരെ രക്ഷാധികാരികളായും എന്‍ആര്‍കെ ഭാരവാഹികളെ പ്രധാന ഭാരവാഹികളായും സംഘാടക സമിതി അംഗങ്ങളായി തെരഞ്ഞെടുത്തു. ജനറല്‍ കണ്‍വീനര്‍ സുരേന്ദ്രന്‍ കൂട്ടായി സ്വാഗതവും ജോ. ട്രഷറര്‍ യഹ്‌യ കൊടുങ്ങല്ലൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.