Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

‘കാലിഫ്’ രചനാ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

റിയാദ്: കലയുടെ കാഴ്ചകളൊരുക്കി മുന്നേറുന്ന ‘കാലിഫ്-2025’ മാപ്പിള കലോത്സവത്തില്‍ അരങ്ങേറിയ വിവിധ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. ഉപന്യാസം, മാപ്പിളപ്പാട്ട് രചന മത്സരങ്ങളുടെ ഫലങ്ങളാണ് പ്രഖ്യാപിച്ചത്. റിയാദ് മലപ്പുറം ജില്ലാ കെഎംസിസിയാണ് മേള സംഘടിപ്പിക്കുന്നത്.

‘മലബാറിലെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളും മാപ്പിള കലകളും’ എന്ന വിഷയത്തില്‍ നടത്തിയ ഉപന്യാസ രചനാ മത്സരത്തില്‍ പി. വി. ഷഫീഖ് (പൊന്നാനി) ഒന്നാം സ്ഥാനം നേടി. മുജീബ് റഹ്മാന്‍ (വണ്ടൂര്‍) രണ്ടാം സ്ഥാനവും ഷാഹുല്‍ ഹമീദ് മേടപ്പില്‍ (വള്ളിക്കുന്ന്) മൂന്നാം സ്ഥാനവും നേടി.

‘1980ലെ അറബി ഭാഷാ സമരം’ എന്ന വിഷയമാണ് മാപ്പിളപ്പാട്ട് രചനയ്ക്കു വിഷയമായത്. ഷാഹുല്‍ ഹമീദ് മേടപ്പില്‍ (വള്ളിക്കുന്ന്) ഒന്നാം സ്ഥാനം നേടി. അന്‍സിഫ് അബ്ദുള്‍ അസീസ് (മങ്കട) രണ്ടും സഫീര്‍ മോന്‍ ആട്ടീരി (വേങ്ങര) മൂന്നാം സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി. വിജയികള്‍ക്കുളള ഉപഹാരങ്ങള്‍ കാലിഫ്-2025 ഗ്രാന്‍ഡ് ഫിനാലെ വേദിയില്‍ സമ്മാനിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top