Sauditimesonline

oicc 1
മാനവികതയുടെ മഹാ സംഗമം; ഒഐസിസി ഇഫ്താറില്‍ 'ഡ്രഗ്‌സ് വേണ്ട, ലൈഫ് മതി' ക്യാമ്പയിന്‍

ലഹരിക്കെതിരെ പോരാട്ടം: പങ്കാളികളാകണമെന്ന് ഷാഫി പറമ്പില്‍

റിയാദ്: പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പാര്‍ലിമെന്റില്‍ ചര്‍ച്ച ചെയ്യുകയും, പ്രവാസികളുടെ വിഷയങ്ങളെ അതിന്റെ ഉത്തരവാദിത്വപ്പെട്ടവരുടെ അടുത്ത് അവതരിപ്പിക്കുക എന്നതായിരുന്നു ഞാന്‍ ഏറ്റെടുത്ത ആദ്യത്തെ ഉത്തരവാദിത്വം, അതു സംബന്ധമായ പ്രവര്‍ത്തനങ്ങളുമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായി ഷാഫി പറമ്പില്‍ എം പി. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ റിയാദ് ഒ ഐ സി സി സംഘടിപ്പിച്ച ‘പ്രവാസി പാര്‍ലിമെന്റ്’ എന്ന വിഷയത്തില്‍ പ്രവര്‍ത്തകരുമായി സംബന്ധിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം.

വര്‍ഷങ്ങളോളം സ്വരൂപിച്ച് കൂട്ടിയ തുകയുമായി കുടുംബത്തോടൊപ്പം എങ്ങനെയെങ്കിലും കുറച്ച് ദിവസം ചിലവഴിക്കണം എന്ന് ആഗ്രഹിച്ച് വിശേഷ ദിവസങ്ങളില്‍ നാട്ടില്‍ പോകാന്‍ സാധാരണ പ്രവാസി ആഗ്രഹിക്കുമ്പോള്‍ ടിക്കറ്റിനത്തില്‍ പത്തിരട്ടിയോളം തുക വര്‍ദ്ധിപ്പിച്ച് കൊണ്ട് പ്രവാസികളെ കൊള്ളയടിക്കുന്നതിനെതിരെയുള്ള ശബ്ദമായിരിക്കണം പാര്‍ലിമെന്റില്‍ ആദ്യം വരേണ്ടത് എന്നത് കൊണ്ടാണ് ഞാന്‍ െ്രെപവറ്റ് റസിലൂഷന്‍ അവതരണം നടത്തിയത്. ഏതായാലും ഒറ്റരാത്രി കൊണ്ട് ഈ വിഷയത്തിന് പരിഹാരം കാണില്ല എന്ന ബോധ്യമുണ്ടെങ്കിലും അതിന്റെ പ്രാരംഭ നടപടിയെന്നോണം അഞ്ച് തവണ ബന്ധപ്പെട്ട അധികാരികള്‍ ഇത് സംബന്ധമായ യോഗങ്ങള്‍ വിളിക്കുകയും എയര്‍ലൈനുമായി ചര്‍ച്ചകള്‍ നടത്തുന്നു എന്നത് തന്ന പ്രതീക്ഷ നല്‍കുന്നു.അതോടൊപ്പം പ്രവാസികളുടെ ഭൂമിയുമായി ബന്ധപ്പെട്ട് അടുത്ത കാലത്തായി വന്ന മറ്റൊരു കാര്യമാണ് ഭൂമിയുടെ ടാക്‌സിന്റെ ഇന്റക്‌ഷേ ശന്‍ ആര്‍ക്കാണ് കിട്ടേണ്ടത് എന്ന ചോദ്യം.

ഇന്ത്യയുടെ പൗരന്‍മാര്‍ എന്നതിന് പകരം ഇന്ത്യയിലെ സ്ഥിര താമസമായവര്‍ എന്ന് വന്നത് കൊണ്ട് പ്രവാസികള്‍ക്ക് കിട്ടികൊണ്ടിരുന്ന ആനുകൂല്യം ഇപ്പോള്‍ നിഷേധിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നകാര്യം ധനമന്ത്രിയെ കണ്ട് സംസാരിക്കുകയും, ഈ അനീതി പുന:പരിശോധിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുകയുണ്ടായി. അതുപോലെ ഇവിടെയുള്ള കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിലെ പേരായ്മകള്‍, കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എംബസി സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാനും, എംബസി വഴി പാസ്‌പോര്‍ട്ട് പുതുക്കുമ്പോള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതടക്കം ശ്രദ്ദയില്‍ പെട്ടിട്ടുണ്ട് എന്നും, അത് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ദയില്‍ കൊണ്ട് വരാനും അതു സംബന്ധമായി അവസാനം വരെ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍ ഞാന്‍ സ്ഥാനാര്‍ത്ഥിയായി വന്ന അന്നുമുതല്‍ കാഫിര്‍ അടക്കമുള്ള വര്‍ഗീയ പോസ്റ്റുകളും,അതോടൊപ്പം അധിക്ഷേപ പരാമര്‍ശങ്ങളുമായിരുന്നു എനിക്കെതിരെ ഉത്തരവാദിത്വപ്പെട്ട ഇടതുപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഭാഗത്ത് നിന്ന് നേരിട്ടത്, എന്നാല്‍ അതിനെയല്ലാം ജനാധിപത്യ മതേതര വിശ്വാസികള്‍ തള്ളി കളഞ്ഞു എന്നതാണ് റിസല്‍ട്ട് വന്നപ്പോള്‍ വടകരയിലെ ജനങ്ങള്‍ എനിയ്ക്ക് നല്‍കിയ ഭൂരിപക്ഷത്തിലെ വര്‍ദ്ധനവ് വ്യക്തമാക്കിയത്. രാഷ്ട്രീയത്തില്‍ എന്ത് നെറികേടുകളും കാണിക്കാന്‍ സിപിഎം പോലുള്ള പാര്‍ട്ടിക്ക് യാതൊരു മടിയുമില്ല എന്നതാണ് നമ്മള്‍ കാണേണ്ടത്.

റിയാദ് ഒ ഐ സി സിയുടെ വെബ്‌സൈറ്റ് പ്രകാശനവും ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. ഉപദേശക സമിതി ചെയര്‍മാന്‍ കുഞ്ഞി കുമ്പള പരിപാടി ഉല്‍ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന് ആമുഖ പ്രസംഗം നടത്തി. കെ എം സി സി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, സെന്‍ട്രല്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ,ഒ ഐ സി സി ഭാരവാഹികളായ മുഹമ്മദലി മണ്ണാര്‍ക്കാട്, റസാഖ് പൂക്കോട്ടുപാടം, അഡ്വ: എല്‍ കെ അജിത്ത്, മൃദുല വിനീഷ്, ശിഹാബ് കരിമ്പാറ,ഷാജി സോന, ബാലുകുട്ടന്‍,അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീര്‍ ദാനത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, നാസര്‍ ലെയ്‌സ്, രാജു പാപ്പുള്ളി, ഹക്കീം പട്ടാമ്പി കെ എസ് യു സംസ്ഥാന ജന: സെക്രട്ടറി അജാസ് കുഴല്‍മന്നം എന്നിവര്‍ സംസരിച്ചു. സംഘടനാ ചുമതലയുള്ള ജന: സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും, ജന: സെക്രട്ടറി സുരേഷ് ശങ്കര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top