Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

കെഎംസിസിയുടെ സ്ഥാനം ജനഹൃദയങ്ങളില്‍: ഷാഫി പറമ്പില്‍ എം പി

റിയാദ്: ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങള്‍ കാഴ്ചവെക്കുന്ന കെഎംസിസി ജനഹൃദയങ്ങളിലാണ് സ്ഥാനം നേടിയിട്ടുള്ളതെന്ന് ഷാഫി പറമ്പില്‍ എം പി പറഞ്ഞു. റിയാദ് കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ഓഫീസില്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടില്‍ പ്രളയം ഉണ്ടായ സമയത്തും വയനാട്ടില്‍ വലിയ ദുരന്തമുണ്ടായ സമയത്തും കെഎംസിസി നല്‍കിയിട്ടുള്ള സഹായങ്ങള്‍ ഒരിക്കലും കേരള ജനതക്ക് മറക്കുവാന്‍ കഴിയില്ല. പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ മനസ്സിലാക്കുവാന്‍ സൗദി സന്ദര്‍ശനം വഴി കഴിഞ്ഞിട്ടുണ്ട് അവയെല്ലാം അധികാര കേന്ദ്രങ്ങളില്‍ എത്തിക്കുവാനുള്ള പരിശ്രമം ഉണ്ടാവും. പ്രവാസി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇ അഹമ്മദ് കാണിച്ചിട്ടുള്ള മാതൃക അനുകരണീയമാണെന്നും ഷാഫി പറമ്പില്‍ കൂട്ടിചേര്‍ത്തു.

കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് മരക്കാര്‍ മാരായമംഗലം കെഎംസിസി ജനറല്‍ സെക്രട്ടറി ശുഐബ് പനങ്ങാങ്ങര, പാലക്കാട് ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ. സിദ്ധീഖ്, ട്രഷറര്‍ സലാം മാസ്റ്റര്‍, കെഎംസിസി ഓര്‍ഗനൈസിംഗ് സെക്രട്ടറി സത്താര്‍ താമരത്ത്, ഭാരവാഹികളായ അഡ്വ. അനീര്‍ ബാബു, സിറാജ് മേടപ്പില്‍, ഷാഫി മാസ്റ്റര്‍ തുവ്വൂര്‍, ഷമീര്‍ പറമ്പത്ത്,നജീബ് നെല്ലാംകണ്ടി,

ഷൗക്കത്ത് കടമ്പോട്ട്, സഫീര്‍ മുഹമ്മദ്, സുഹൈല്‍ കൊടുവള്ളി, ജാഫര്‍ പുത്തൂര്‍മഠം,ഷാഫി സെഞ്ച്വറി,ഷറഫ് വയനാട്,ഷഫീര്‍ വെള്ളമുണ്ട,ഷബീര്‍ മണ്ണാര്‍ക്കാട്,മുഹമ്മദ് കുട്ടി വാടാനപ്പള്ളി, അന്‍ഷാദ്,അന്‍സര്‍ ബീമാപള്ളി, നവാസ് ഖാന്‍ എന്നിവര്‍സംസാരിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top