Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

റഫീഖ് പന്നിയങ്കരയുടെ ‘പ്രിയപ്പെട്ടൊരാള്‍’ പ്രകാശനം

റിയാദ്: കഥാകൃത്തു റഫീഖ് പന്നിയങ്കരയുടെ നോവല്‍ ‘പ്രിയപ്പെട്ടൊരാള്‍’ സൗദിതല പ്രകാശനം റിയാദിലെ ചില്ല സര്‍ഗവേദിയുടെ പ്രതിമാസ വായന ചര്‍ച്ചാവേദിയില്‍ നടന്നു. നോവല്‍ വി.കെ. ഷഹീബക്ക് നല്‍കി എഴുത്തുകാരി സബീന എം. സാലി പ്രകാശനം ചെയ്തു. നാസര്‍ കാരക്കുന്ന്, ജോണി പനംകുളം, എം. ഫൈസല്‍, സി.എം. സുരേഷ് ലാല്‍, ജോമോന്‍ സ്റ്റീഫന്‍, വിപിന്‍ കുമാര്‍, സരസന്‍ ബദിഅ, റസൂല്‍ സലാം, നജിം കൊച്ചുകലുങ്ക്, അനിത്ര ജ്യോമി എന്നിവര്‍ പങ്കെടുത്തു.

കോഴിക്കോട് ഹരിതം ബുക്‌സാണ് പ്രസാധകര്‍. റഫീഖിന്റെ ആദ്യനോവലാണിത്. മൂന്ന് കഥാസമാഹാരങ്ങളും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിയാദിലെ പൊതുരംഗത്ത് ഒട്ടേറെ കാലം സജീവമായിരുന്നു. കോവിഡുകാലത്ത് നാട്ടിലെത്തി തിരിച്ചുവരാന്‍ കഴിയാതെ പ്രവാസത്തിന് താല്‍ക്കാലിക വിരാമമിട്ട റഫീഖ് ഈയിടെ റിയാദില്‍ തിരിച്ചെത്തി. റിയാദ് റൗദ ഇഷ്ബിലിയയില്‍ പ്രവര്‍ത്തിക്കുന്ന ഇസ്മ മെഡിക്കല്‍ സെന്ററിലെ ജീവനക്കാരനാണ്. തകഴി സ്മാരക കഥാപുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top