
റിയാദ്: സൗദി അറേബ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച ബിസിനസ് നോളജ് ഷെയറിങ് പ്ലാറ്റ്‌ഫോം സിനര്‍ജിയ ബിസിനസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. അതിവേഗം വളരുന്ന സാമ്പത്തിക ശക്തിയായ സൗദിയിലെ പുതിയ അവസരങ്ങള്‍ പ്രയോജനപ്പെടുത്തി ബിസിനസ് വളര്‍ത്താന്‍ ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പ്രായോഗിക പാഠങ്ങളും ശില്‍പ്പശാല ചര്‍ച്ച ചെയ്തു. ബിസിനസ് കോച്ച് കസാക് ബെഞ്ചാലി നേതൃത്വം നല്‍കി. രജിസ്റ്റര്‍ ചെയ്ത നൂറിലേറെ പ്രവാസി സംരംഭകര്‍ പങ്കെടുത്തു.

പരമ്പരാഗത രീതിയില്‍ നിന്ന് മാറി ബിസിനസില്‍ നടപ്പിലാക്കേണ്ട പുതിയ രീതികള്‍, ഉടമകളുടെ അഭാവത്തിലും ബിസിനസിനെ മുന്നോട്ടു നയിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കല്‍, ബിസിനസിന്റെ കടിഞ്ഞാണ്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള ആസൂത്രണം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ വിശകലനം ചെയ്തു.

ഐഐബിഎസ് കണ്‍സള്‍ട്ടന്‍സി, ബെഞ്ചാലി അക്കാഡമി എന്നിവ ചേര്‍ന്നാണ് സിനര്‍ജിയ ബിസിനസ് വര്‍ക്ക്‌ഷോപ്പ് സംഘടിപ്പിച്ചത്. റിയാദ് അല്‍ മലാസയില്‍ നടന്ന പരിപാടിയില്‍ ഐഐബിഎസ് ചെയര്‍മാന്‍ ഡോ. ഫിറോസ് ഉമര്‍ ആര്യന്‍തൊടിക, മാനേജിംഗ് ഡയറക്ടര്‍ ആബിദ് ആര്യന്‍തൊടിക, സൂലൈമാന്‍ ഊരകം,

അര്‍ക്കാസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് മാര്‍ക്കറ്റിംഗ് മാനേജര്‍ അര്‍ഷാദ് വെല്ലൂര്‍, ഒഐസിസി ദേശീയ കമ്മിറ്റി ട്രഷററും റിയാദ് ഫോര്‍ക്ക ചെയര്‍മാനുമായ റഹ്മാന്‍ മുമ്പത്ത്, കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുസ്തഫ സി.പി., ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുപാടം,

ഫോര്‍ക്ക വൈസ് ചെയര്‍മാന്‍ ജയന്‍ കൊടുങ്ങല്ലൂര്‍, റിയാദ് നവോദയ പ്രതിനിധി കുമ്പിള്‍ സുധീര്‍, റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, റൈസ് ബാങ്ക് പ്രതിനിധി ടിവിഎസ് സലാം, ഐഐബിഎസ് ഓപ്പറേഷന്‍ ഹെഡ് നജ്മല്‍ കാരാട്ടുതൊടി, മാര്‍ക്കറ്റിങ് ഹെഡ് നാഷിദ് സല്‍മാന്‍ എന്നിവര്‍പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.