Sauditimesonline

kochi koottayma
റിയാദില്‍ 'ഖല്‍ബിലെ കൊച്ചി'

റിയാദിനടുത്ത് വാഹനാപകടം: രണ്ട് മലയാളി യുവാക്കള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം പന്താരങ്ങാടി വലിയപീടിയേക്കല്‍ മുഹമ്മദ് അലിയുടെ മകന്‍ മുഹമ്മദ് വസീം (34), വലിയ പീടിയേക്കല്‍ മുബാറക്കിന്റെ മകന്‍ മുഹമ്മദ് മുനീബ് (29) എന്നിവരാണ് മരിച്ചത്. അബഹയില്‍ നിന്ന് ദമാമിലേക്ക് വരികയായിരുന്ന ഇവരുടെ കാര്‍ റിയാദിനടുത്ത് അല്‍റെയ്‌നില്‍ രാവിലെ 6ന് ആണ് അപകടത്തില്‍ പെട്ടത്.

ദമാമില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ അബഹ പോയി മടങ്ങി വരുന്നതിനിടെയാണ് അപകടം. എതിര്‍ ദിശയില്‍ വന്ന മറ്റൊരു വാഹനം ഇവരുടെ കാറിലിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ അല്‍റെയ്ന്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top