മലപ്പുറം സ്വദേശി മജ്മയില്‍ മരിച്ചു

റിയാദ്: മലപ്പുറം സ്വദേശി മജ്മയില്‍ ഹൃദയാഘാതം മൂലം മരിച്ചു. വേങ്ങര ഊരകം കരിമ്പിലി തോട്ടേക്കേട്ട് മുഹമ്മദ് (52) ആണ് മരിച്ചത്. താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.

മയ്യിത്ത് മജ്മയില്‍ ഖബറടക്കും. നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. പിതാവ്: കോയക്കുട്ടി, മാതാവ്: ആയിഷ, ഭാര്യ: റജീന, മക്കള്‍: മുഹമ്മദ് മുസമ്മില്‍, ലിസ്‌ന, ജെസ്‌ന.

 

Leave a Reply