ഗാസ കുടിയൊഴിപ്പിക്കാനുളള നീക്കം അംഗീകരിക്കില്ല: സൗദി അറേബ്യ

റിയാദ്: ഫലസ്തീന്‍ ജനതയെ ഗാസയില്‍ നിന്നു കുടിയൊഴിപ്പിക്കാനുളള ഇസ്രായേല്‍ നീക്കം അംഗീകരിക്കാനാവില്ലെന്ന് സൗദി അറേബ്യ. നിരായുധരായ സിവിലിയന്‍മാരെ ഉന്നംവെക്കുന്ന ഇസ്രായേല്‍ നടപടി അന്യായമാണ്. സാധാരണ പൗരന്‍മാര്‍ക്കു നേരെയുളള ആക്രമണത്തിനെതിരെ അന്താരാഷ്ട്ര സമൂഹം ജാഗ്രതയോടെ ഉടപെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.

ഗാസയിലെ ജനങ്ങള്‍ക്ക് ജലവും മരുന്നും വൈദ്യുതിയും ലഭ്യമാക്കണം. അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുന്നത് അന്താരാഷ്ട്ര മനുഷ്യാവകാശ ലംഘനമാണ്. ഗാസയിലെ ഉപരോധം പിന്‍വലിച്ച് ചികിത്സാ സൗകര്യം ലഭ്യമാക്കണം. മനുഷ്യ ദുരന്തം ഒഴിവാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു.

ജറുസലേം തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കണം. ഇതിന് 1967-ലെ അതിര്‍ത്തിയാവണം അടിസ്ഥാനമാക്കേണ്ടത്. ശാശ്വത പരിഹാരം കണ്ടെത്താന്‍ സുരക്ഷാ സമിതിയുയൈും ഐക്യരാഷ്ട്ര സഭയുടെയും പ്രമേയങ്ങള്‍ക്കനുസരിച്ച് സമാധാനം പുനസ്ഥാപിക്കണമെന്നും സൗദി അറേബ്യ വ്യക്തമാക്കി.

Leave a Reply