പ്രവാസി സാമൂഹിക കൂട്ടായ്മ സഹായ വിതരണം

റിയാദ്: ജീവകാരുണ്യ സാംസ്‌കാരിക സംഘടന പ്രവാസി സാമൂഹിക കൂട്ടായ്മ റിയാദ് ഘടകം ധന സഹായം വിതരണണ ചെയ്തു. നിര്‍ധനരായ രണ്ട് പെണ്‍കുട്ടികളുടെ വിവാഹത്തിനും മുന്‍ പ്രവാസിയുടെ വീട് നിര്‍മാണത്തിനുമാണ് സഹായം കൈമാറിയത്.

മലപ്പുറം അരീക്കോട് നിര്‍ധന കുടുംബത്തിലെ പെണ്‍കുട്ടികളുടെ വിവാഹത്തിനുള്ള ധനസഹായം, കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയില്‍ മുന്‍ പ്രവാസിക്ക് വീട് നിര്‍മ്മാണത്തിനുള്ള സഹായം ആണ് വിതരണം ചെയ്തത്.

സുലൈമാനിയ മലാസ് റസ്‌റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അഫ്‌സല്‍ മുല്ലപ്പള്ളി, ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട്, ട്രഷറര്‍ സുബൈര്‍ കുപ്പം എന്നിവരാണ് സാമ്പത്തിക സഹായം വിതരണം ചെയ്തത്. ഗഫൂര്‍ ഹരിപ്പാട് ഉത്ഘാടനം ചെയ്തു. ട്രഷര്‍ സുധീര്‍കൊപ്പം. രക്ഷധിക്കാരി നിശാന്ത് കോട്ടക്കല്‍. ജോയി മംഗലം. മുഹമ്മദ് ഇസ്മായില്‍. സിയാദ് തിരുവനന്തപുരം. മുസ്തഫ ആത്മനാട് എന്നിവര്‍ പ്രസംഗിച്ചു. ആസിഫ് കളത്തില്‍ സ്വാഗതവും സുബൈര്‍കുപ്പം നന്ദിയും പറഞ്ഞു.

Leave a Reply