Sauditimesonline

kca 2
റോയല്‍ സ്‌ട്രൈക്കേഴ്‌സ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ട്രോഫി പ്രകാശനം

മെയ്ഡ് ഇന്‍ സൗദി പ്രദര്‍ശനം നാളെ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയില്‍ ഉത്പ്പാദിപ്പിക്കുന്ന ചെറുകിട, ഇടത്തരം ഉത്പ്പന്നങ്ങള്‍ക്ക് അന്തര്‍ദേശീയ വിപണി കണ്ടെത്തുന്നതിന് ‘മെയ്ഡ് ഇന്‍ സൗദി’ പ്രദര്‍ശനത്തിന് റിയാദില്‍ തിങ്കളാഴ്ച തുടക്കം. ‘സൗദി നിര്‍മാണ വൈദഗ്ദ്യം’ എന്ന പ്രമേയത്തില്‍ ഒക്‌ടോബര്‍ 16 മുതല്‍ 19 വരെ റിയാദ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്റ കണ്‍വെന്‍ഷന്‍ സെന്ററിലാണ് പ്രദര്‍ശനം.

വ്യവസായ, ധാതു വിഭവ മന്ത്രിയും സൗദി കയറ്റുമതി വികസന അതോറിറ്റി ചെയര്‍മാനുമായ ബന്ദര്‍ ഇബ്രാഹിം അല്‍ ഖുറൈഫിന്റെ നേതൃത്വത്തിലാണ് പരിപാടി.

വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥക്ക് കരുത്തുപകരാന്‍ മെയ്ഡ് ഇന്‍ സൗദി പ്രദര്‍ശനം സഹായിക്കും. രാജ്യത്തെ ഏറ്റവും പ്രമുഖരായ വ്യവസായ സംരംഭകരും സേവന ധാതാക്കളും നൂതനാശയങ്ങള്‍ പ്രദര്‍ശന നഗരിയില്‍ ഒരുക്കും. കമ്പനികള്‍ക്ക് അവരുടെ ഉത്പ്പന്നങ്ങള്‍ പരിചയപ്പെടുത്താനും അന്താരാഷ്ട്ര നിക്ഷേപകരെ ആകര്‍ഷിക്കാനും പ്രദര്‍ശനം അവസരമൊരുക്കും. ഇതിന് പുറമെ ശില്പശാലള്‍, പാനല്‍ ചര്‍ച്ചകള്‍ എന്നിവ നടക്കും.

പെട്രോകെമിക്കല്‍സ്, റിന്യൂവബിള്‍ എനര്‍ജി, ഓട്ടോമോട്ടീവ് നിര്‍മ്മാണം, സമുദ്ര വ്യവസായം, നിര്‍മ്മാണ സാമഗ്രികള്‍, ഭക്ഷ്യവിഭവങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ സപ്ലൈസ്, ടെക്‌നോളജി, ഗതാഗതം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളില്‍ നൂറിലധികം സൗദി കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും.

15 രാജ്യങ്ങളില്‍ നിന്നുളള പ്രതിനിധികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. പുതിയ 8 സര്‍വീസുകളുടെ ഉദ്ഘാടനം, 20 കരാറുകള്‍, 50 കയറ്റുമതി കരാറുകള്‍, 35 പ്രഭാഷകര്‍, 200 എക്‌സിബിറ്റേഴ്‌സ് തുടങ്ങി വിപുലമായ പരിപാടികളാണ് പ്രദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top