ഗാസയില്‍ വെടിനിര്‍ത്തല്‍ അനിവാര്യം: സൗദി അറേബ്യ

റിയാദ്: ഗാസയില്‍ വെടിനിര്‍ത്തല്‍ ഉണ്ടാകണമെന്ന് സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ആവശ്യപ്പെട്ടു. നിരായുധരായി കഴിയുന്ന മനുഷ്യരുടെ പ്രതിസന്ധി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിലപാട് വ്യക്തമാക്കിയത്. സാധാരണക്കാരെ ഏത് രൂപത്തില്‍ ആര് നേരിടുന്നതും അംഗീകരിക്കില്ല; അപലപിക്കുന്നു. ഗാസയിലെ സാഹചര്യം അതി സങ്കീര്‍ണമാണ്. മാനുഷിക സഹായം ഉറപ്പുവരുത്താന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ പറഞ്ഞു.

പശ്ചിമേഷ്യയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് നിരവധി വിഷയങ്ങളില്‍ സൗദി അറേബ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പറഞ്ഞു.

Leave a Reply