നവോദയ അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണം

റിയാദ്: നവോദ മുന്‍ ജോയിന്റ് സെക്രട്ടറിയും സാംസ്‌കാരിക വിഭാഗം കണ്‍വീനറുമായിരുന്ന അഹമ്മദ് മേലാറ്റൂര്‍ അനുസ്മരണ യോഗം നടത്തി. അനുസ്മരണയോഗം നവോദയ സെക്രട്ടറി രവീന്ദ്രന്‍ പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് വിക്രമലാല്‍ അധ്യക്ഷത വഹിച്ചു.

റിയാദിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന അഹമ്മദ് പൊതുസമ്മതനായ വ്യക്തിയായിരുന്നു. മികച്ച വായനക്കാരനായ അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ‘റിഫ’ സൗദിയുടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് വായന മത്സരം നടത്തിയിരുന്നത്. കവിയരങ്ങുകളും സാഹിത്യ ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിച്ച് നവോദയയുടെ വളര്‍ച്ചയിലും അഹമ്മദ് മേലാറ്റൂരും കുടുംബവും വലിയ സംഭാവനയാണ് നല്‍കിയത്. 2017 ഒക്ടോബര്‍ 13ന് റിയാദില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അഹമ്മദ് വിടവാങ്ങിയത്.

അഹമ്മദ് മേലാറ്റൂരിന്റെ സ്മരണാര്‍ത്ഥം നവോദയ ഓഫീസ് കേന്ദ്രമാക്കി ലൈബ്രറി പ്രവര്‍ത്തിക്കുന്നുണ്ട്. അഹമ്മദിന്റ ഭാര്യ നിഷാ അഹമ്മദ് പ്രവാസിസംഘം മലപ്പുറം ജില്ലാ കമ്മിറ്റി അംഗമാണ്. അനില്‍ മണമ്പൂര്‍, അമീര്‍, ഷൈജു ചെമ്പൂര്, കുമ്മിള്‍ സുധീര്‍, നാസ്സര്‍ എന്നിവര്‍ അഹമ്മദിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചു.

 

Leave a Reply