റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലാസ് ഏരിയ കമ്മിറ്റി ‘ആവണി-2023’ എന്ന പേരില്‍ ഓണം ആഘോഷിച്ചു. എക്‌സിറ്റ് 30ലെ അല്‍ അമാക്കാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കുടുംബങ്ങളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു. രാവിലെ 9ന് കുട്ടികള്‍ക്കുള്ള കായിക മത്സരങ്ങളോടെ ആരംഭിച്ച പരിപാടികള്‍ രാത്രി 12 മണി വരെ തുടര്‍ന്നു.
കുട്ടികള്‍ക്കായുള്ള കായിക മത്സരങ്ങള്‍, കോമഡി സ്‌കിറ്റ്, സംഗീത ശില്‍പ്പം, നാടന്‍ പാട്ടുകളുടെ ദൃശ്യാവിഷ്‌ക്കാരം, നാടന്‍ പാട്ടുകള്‍, നൃത്തങ്ങള്‍, കുട്ടികളുടെ സിനിമാറ്റിക് ഡാന്‍സ്, ഗാനമേള എന്നീ കലാ പരിപാടികള്‍ അരങ്ങേറി. മലാസ് ഏരിയയിലെ പ്രവര്‍ത്തകര്‍ തയ്യാറാക്കിയ 26 വിഭവങ്ങളടങ്ങിയ ഓണസദ്യ കഴിക്കാന്‍ 1500ല്‍ പരം ആളുകളെത്തിച്ചേര്‍ന്നു.
ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ അമര്‍ പൂളക്കല്‍ ആമുഖ പ്രസംഗം നടത്തി. കേളി മലാസ് ഏരിയ സെക്രട്ടറി നൗഫല്‍ ഉള്ളാട്ട്ചാലി സ്വാഗതം പറഞ്ഞു. ഏരിയ പ്രസിഡന്റ് നൗഫല്‍ പൂവ്വക്കുര്‍ശ്ശി അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീത സംവിധായകനും പിന്നണി ഗായകനുമായ ശ്രീനാഥ് ശിവശങ്കരന്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി സെക്രട്ടറിയും ലോക കേരളസഭ അംഗവുമായ കെ പി എം സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി കമ്മിറ്റി അംഗം ടി ആര്‍ സുബ്രഹ്മണ്യന്‍, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറര്‍ ജോസഫ് ഷാജി, മലാസ് ഒലയ്യ രക്ഷാധികാരി കണ്‍വീനര്‍മാരായ സുനില്‍ കുമാര്‍, ജവാദ് പരിയാട്ട്, ആവണി 2023 ന്റെ മുഖ്യ പ്രയോജകരായ അല്‍രാജി ടെലികോം പ്രതിനിധി ഇനാമുള്ള, ബട്ടര്‍ഫ്‌ലൈ മിക്‌സര്‍ െ്രെഗന്റര്‍ (ഫക്രു ഇന്ററിനാഷണല്‍) പ്രതിനിധി ഗോകുല്‍, സഹപ്രയോജകരായ ക്രിസ്റ്റല്‍ ഗ്രൂപ്പ് പ്രതിനിധി അന്‍സര്‍, ദോശ കോര്‍ണര്‍ പ്രധിനിധി ശശാങ്ക് എന്നിവര്‍ സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഫിറോസ് തയ്യില്‍, സുരേന്ദ്രന്‍ കൂട്ടായി, പ്രഭാകരന്‍ കണ്ടോന്താര്‍, ഷമീര്‍ കുന്നുമ്മല്‍, കേളി കേന്ദ്ര കമ്മിറ്റി അംഗം നസീര്‍ മുള്ളൂര്‍ക്കര, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, കേളി മലാസ് ഏരിയ ട്രഷറര്‍ സിംനേഷ് വയനാന്‍, സാമ്പത്തിക കണ്‍വീനര്‍ റെനീസ് കരുനാഗപ്പള്ളി, ഏരിയ സാംസ്‌കാരിക കമ്മിറ്റി കണ്‍വീനര്‍ ഫൈസല്‍ കൊണ്ടോട്ടി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ആവണി 2023 മായി സഹകരിച്ച സ്ഥാപനങ്ങള്‍ക്കുള്ള മെമെന്റോയും, പരിപാടികളില്‍ പങ്കെടുത്തവര്‍ക്കും മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുമുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ചടങ്ങില്‍ വിതരണം ചെയ്തു. സംഘാടക സമിതി കണ്‍വീനര്‍ സമീര്‍ അബ്ദുല്‍ അസീസ് യോഗത്തിനു നന്ദി പറഞ്ഞു.
പ്രശസ്ത സംഗീത സംവിധായകനും ഐഡിയ സ്റ്റാര്‍ സിംഗര്‍ താരവുമായ ശ്രീനാഥ് ശിവശങ്കരന്‍ നേതൃത്വം നല്‍കിയ ഗാനസന്ധ്യ ഓണാഘോഷത്തിന് ഉത്സവപ്പകിട്ടേകി. സൗദി പാട്ടു കൂട്ടത്തിലെ പ്രധാന ഗായകന്‍ സന്ധു സന്തോഷ്, പ്രശസ്ത ഗായിക കുമാരി ദേവിക എന്നിവരും ഗാനങ്ങള്‍ ആലപിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.