Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

കംഫര്‍ട്ട് ട്രാവത്സ് ഖമീസ് മുശൈത് ശാഖ ഉദ്ഘാടം മാര്‍ച്ച് 31ന്

ഖമീസ് മുശൈത്: പ്രമുഖ ട്രാവല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കംഫര്‍ട്ട് ട്രാവല്‍സിന്റെ അസീര്‍ മേഖലാ ഓഫീസ് ഖമീസ് മുശൈത് കേരള മാര്‍ക്കറ്റില്‍ ജിദ്ദ റസ്റ്ററന്റിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 31ന് വൈകുന്നേരം 4ന് ഉദ്ഘാടനം ചെയ്യും. ടിക്കറ്റിംഗ്, വിസ സ്റ്റാമ്പിംഗ്, വിസ വക്കാല സര്‍വീസ്, മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്, ഡോകുമെന്റ് അറ്റസ്‌റ്റേഷന്‍. ഹജ്, ഉംറ പാക്കേജുകള്‍, വിവിധ രാജ്യങ്ങളില്‍ വിനോദ ടൂര്‍ പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 25 പ്രമുഖ നഗരങ്ങളില്‍ […]

Damam, gulf, Jeddah, Riyad

വൈദ്യുതി ബില്‍ കുടിശ്ശിക അടക്കാന്‍ സാവകാശം

റിയാദ്: സൗദിയില്‍ വൈദ്യുതി ബില്‍ കുടിശ്ശികയുളളവര്‍ക്കും ഘട്ടം ഘട്ടമായി പണം അടക്കാന്‍ സൗകര്യം. കണക്ഷന്‍ വിച്‌ഛേദിക്കാതിരിക്കാന്‍ ബില്‍ തുകയുടെ പകുതി അടക്കാനാണ് ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇനി മുതല്‍ ആകെ കുടിശ്ശികയുടെ ഒരു ഭാഗം ഓണ്‍ലൈന്‍ വഴി അടയ്ക്കാം. അതേസമയം, വിഛേദിക്കപ്പെട്ട വൈദ്യുതി പുനസ്ഥാപിക്കാന്‍ ബില്‍ തുകയുടെ പകുതി അടക്കണമെന്നും ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ബില്‍ തുക ആയിരം റിയാലില്‍ കുറവാണെങ്കില്‍ വൈദ്യുതി വിച്ഛേദിക്കരുത്. സ്‌കൂള്‍ പരീക്ഷ, റമദാന്‍, വീടുകളിലെ പ്രത്യേക അവസരങ്ങള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലും വൈദ്യുതി

Damam, gulf, Jeddah, Riyad

സ്വദേശിവത്ക്കരണം ചെറുകിട, ഇടത്തരം വ്യാപാര മേഖലകളില്‍

റിയാദ്: സൗദിയിലെ ചെറുകിട, ഇടത്ത ഗ്രോസറി ഷോപ്പുകളില്‍ രണ്ടാം ഘട്ട സൗദിവത്കരണം പ്രാബല്യത്തില്‍ വന്നു. ഒരു വര്‍ഷം അനുവദിച്ച സമയപരിധിക്ക് ശേഷമാണ് പദ്ധതി നടപ്പാക്കുന്നത്. 300 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കുറയാത്ത കടകളും 500 ചതുരശ്ര മീറ്ററില്‍ കുറയാത്ത മിനി മാര്‍ക്കറ്റുകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. പാക്ക് ചെയ്ത ഭക്ഷണ പദാര്‍ഥങ്ങള്‍, ആരോഗ്യ സംരക്ഷണ ഉപകരണങ്ങള്‍, ക്ലീനിംഗ് മെറ്റീരിയലുകള്‍, പ്ലാസ്റ്റിക്, പേപ്പര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വില്‍ക്കുന്ന കടകളും സൗദിവത്കരണത്തിന്റെ പരിധിയില്‍ വരും. തൊഴിലന്വേഷകരായ സ്വദേശി പൗരന്മാര്‍ക്ക് തൊഴില്‍

Damam, gulf, Jeddah, Riyad

ഇന്ത്യാ-ഗള്‍ഫ് സെക്ടറില്‍ കൂടുതല്‍ വിമാനങ്ങള്‍; നിരക്ക് കുറയും

റിയാദ്: രണ്ടു വര്‍ഷം നീണ്ട രാജ്യാന്തര വിമാന സര്‍വീസ് ഇന്ത്യ പിന്‍വലിച്ചു. ഇതോടെ മാര്‍ച്ച് 27 മുതല്‍ ഇന്ത്യയിലേക്കും തിരിച്ചുമുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചു. കൊവിഡിനു മുമ്പ് നിലവിലുണ്ടായിരുന്ന സര്‍വീസുകള്‍ വിമാന കമ്പനിക വരും ദിവസങ്ങളില്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കും. ഇതോടെ ജിസിസി രാജ്യങ്ങളിലേക്കു ഇന്ത്യയില്‍ നിന്നുളള വിമാന നിരക്ക് ഗണ്യമായി കുറയും എന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുളള ടിക്കറ്റ് നിരക്ക് കുറഞ്ഞിട്ടുണ്ട്. സൗദിയിലെ

Damam, gulf, Jeddah, Riyad

കരുത്തും ആവേശവും പകര്‍ന്ന് ‘മാസ്സ്’ വടംവലി; കനിവ് ജേതാക്കള്‍

റിയാദ്: യുവാക്കളുടെ കരുത്തും ഐക്യം പകര്‍ന്ന ആവേശവും മാറ്റുരച്ച വടംവലി മത്സരം വേറിട്ട അനുഭവമായി. മുക്കം ഏരിയ സര്‍വീസ് സൊസൈറ്റി (മാസ്സ്) റിയാദ് ആണ് വടം വലി മത്സരം സംഘടിപ്പിച്ചത്. ബിപിഎല്‍ കാര്‍ഗോ എവര്‍റോളിങ് ട്രോഫിക്ക് വേണ്ടിയുള്ള മൂന്നാമത് വടം വലി മത്സരത്തില്‍ 12 ടീമുകള്‍ മാറ്റുരച്ചു. ആവേശം അലതല്ലിയ പോരാട്ടത്തില്‍ കനിവ് റിയാദ് ചമ്പ്യാന്മാരായി. രണ്ടാം സ്ഥാനം കനിവ് എ ടീമും മൂന്നാം സ്ഥാനം റെഡ് അറേബ്യയും നേടി. ഒന്നാം സ്ഥാനം നേടിയ കനിവ് റിയാദിന്

Damam, gulf, Jeddah, Riyad

‘മമ്മി ആന്‍ഡ് മി’ ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം ആരംഭിച്ചു

റിയാദ്: ഇന്ത്യാ, ശ്രീലങ്കാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അമ്മമാര്‍ എന്നിവര്‍ക്കുളള ‘മമ്മി ആന്‍ഡ് മി’ ക്വിസ് മത്സരം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് ഘടകം തന്‍മിയാ ഫുഡ്‌സിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് ഡോ. കെ ആര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് തെച്ചി, കെ കെ തോമസ്, ഡോ. തോമസ് മാത്യു, പദ്മിനി നായര്‍, നിജാസ് പാമ്പാടിയില്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

Damam, gulf, Jeddah, Riyad

കൃപ വാര്‍ഷികവും കുടുംബ സംഗമവും

റിയാദ്: കായംകുളം റിയാദ് പ്രവാസി അസോസോസിയേഷന്‍ പതിമൂന്നാമത് വാര്‍ഷികം ആഘോഷിച്ചു. മര്‍വ്വ വിശ്രമ കേന്ദ്രത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനം ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാങ്കേതിക വിദ്യകൊണ്ട് മനുഷ്യര്‍ എല്ലാം നേടിയെന്ന അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് കൊവിഡ് കാലം. സാഹചര്യത്തിന് അനുസരിച്ചു പ്രവാസികളുടെ ജീവിത ശൈലിയില്‍ മാറ്റം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് ഷാജി പി കെ അധ്യക്ഷത വഹിച്ചു. ഷൈജു കണ്ടപ്പുറം ആമുഖ പ്രഭാഷണവും നടത്തി. പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം ചെയര്‍മാന്‍ സുരേഷ്ബാബു ഈരിക്കല്‍ നിര്‍വഹിച്ചു.

Damam, gulf, Jeddah, Riyad

ഹജ് ഒരുക്കങ്ങള്‍ തുടങ്ങി; കൂടുതല്‍ വിവരങ്ങള്‍ പ്രഖ്യാപിക്കും

റിയാദ്: സൗദി അറേബ്യ ഹജിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് ഹജിന് അനുമതി നല്‍കിയത്. കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍ വലിച്ചതോടെ 192 രാജ്യങ്ങളിലെ രോഗ്യ സ്ഥിതി വിവരങ്ങള്‍ സൗദി അറേബ്യ വിലയിരുത്തുകയാണ്. അതേസമയം, ഈ വര്‍ഷം എത്ര പേര്‍ ഹജിനെത്തുമെന്ന് ഇതുവരെ കണക്കാക്കിയിട്ടില്ലെന്ന് ഹജ് മന്ത്രാലയം അറിയിച്ചു. ഓരോ രാജ്യത്തെയും സ്ഥിതിഗതികള്‍ വിശദമായി പഠിച്ചതിന് ശേഷം അന്തിമ തീരുമാനം സ്വീകരിക്കും. ഹജ് വേളയില്‍ ജനങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളിയാകുന്ന സമീപനം

Damam, gulf, Jeddah, Riyad

വെടി നിര്‍ത്തലിന് സന്നദ്ധത അറിയിച്ച് ഹൂതികള്‍

റിയാദ്: വെടി നിര്‍ത്തലിന് സന്നദ്ധത അറിയിച്ച് യമനിലെ ഹൂതികള്‍. ജിദ്ദ അരാംകോ എണ്ണ വിതരണ കേന്ദ്രത്തില്‍ ആക്രമണം നടത്തിന് പിന്നാലെ സഖ്യസേന ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി നല്‍കിയിരുന്നു. ഇതോടെയാണ് വെടിനിര്‍ത്തലിന് സന്നദ്ധത അറിയിച്ചത്. ഹൂതി നിയന്ത്രണത്തിലുളള സന്‍ആ വിമാനത്താവം, ഹുദൈദ തുറമുഖം എന്നിവ തുറക്കാന്‍ സന്നദ്ധമാണെന്നും ഹൂതികള്‍ വ്യക്തമാക്കി. ഹൂതികള്‍ പല തവണ വാക്കു ലംഘിച്ചിരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആലോചനകള്‍ക്കു ശേഷം മാത്രമേ സൗദി അറേബ്യ നിലപാട് വ്യക്തമാക്കുകയുളളൂ. നാളെ ജിസിസിയുടെ നേതൃത്വത്തില്‍ യമന്‍ സമാധാന ചര്‍ച്ച

Damam, gulf, Jeddah, Riyad

കെസ്‌വ ക്രിക്കറ്റ് ലീഗ്: ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കള്‍

റിയാദ്: കാസര്‍കോട് പ്രവാസി കൂട്ടായ്മ ‘കെസ്‌വ’ സംഘടിപ്പിച്ച കെസ്‌വ ക്രിക്കറ്റ് ലീഗ് 2022 ഫൈനലില്‍ ബോംബെ ഈഗിള്‍സിനെ പരാജയപ്പെടുത്തി ബത്ഹ സ്‌ട്രൈക്കേഴ്‌സ് ജേതാക്കളായി. ലീഗ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റില്‍ എട്ട് ടീമുകള്‍ മാറ്റുരച്ചു. യൂണി വേഴ്‌സല്‍ ഗ്രൂപ്പ് എം.ഡി. ലത്തീഫ് യൂണിവേഴ്‌സല്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കെസ്‌വ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് മീത്തല്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. ഫെയര്‍ പ്ലേ അവാര്‍ഡിന് മലാസ് റോയല്‍സ് അര്‍ഹരായി. ഫൈനലിലെ മാന്‍

Damam, gulf, Jeddah, Riyad

സുസ്ഥിരമായി സൗദി സമ്പദ് ഘടന; ക്രെഡിറ്റ് റേറ്റിംഗ് ‘എ’

റിയാദ്: സൗദി സമ്പദ് ഘടന സുസ്ഥിരതയിലേക്ക് ചുവടുവെക്കുന്നതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സി സ്റ്റാന്‍ഡേര്‍ഡ് ആന്റ് പവേഴ്‌സ് സൗദിയുടെ ക്രെഡിറ്റ് റേറ്റിംഗ് ‘എ’ ആയി ഉയര്‍ത്തി. ജിഡിപി വളര്‍ച്ച, സമ്പദ് ഘടനയില്‍ ദൃശ്യമായ മികവ് എന്നിവ പരിഗണിച്ചാണ് ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയത്. 2021ലെ പൊതു ധന കമ്മി കുറഞ്ഞു. രണ്ടാം പാദത്തില്‍ എണ്ണയിതര വരുമാനം ഉയരുകയും ചെയ്തു. ഇത് കറന്റ് അക്കൗണ്ടില്‍ വരുമാനം ഉയര്‍ത്തും. രാജ്യത്തിന്റെ ആകെ ആഭ്യന്തര ഉത്പ്പാദനം കഴിഞ്ഞ വര്‍ഷം 3.3 ശതമാനം

Damam, gulf, Jeddah, Riyad

തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം

റിയാദ്: തനിമ വനിത വേദി തംഹീദുല്‍ മര്‍അഃ കോഴ്‌സ് പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. പ്രവാസി വനിതകളുടെ ഇസ്ലാമിക വിദ്യാഭ്യാസ പുരോഗതി, സ്ത്രീ ശാക്തീകരണം എന്നിവയാണ് അഞ്ച് മാസം കാലാവധിയുളള കോഴ്‌സിന്റെ പ്രത്യേകത. 5 വര്‍ഷമായി തുടരുന്ന കോഴ്‌സിന്റെ അഞ്ചാം ബാച്ച് ആണ് പഠനം പൂര്‍ത്തിയാക്കിയത്. ഓരോ ലെവലിലും ഉന്നത വിജയം നേടിയവര്‍ക്ക് ഉപഹാരം സമ്മാനിച്ചു. നസീറ റഫീഖ്, ബുഷ്‌റ ഹനീഫ്, ജസീല അസ്മര്‍, മുഹ്‌സിന ഗഫൂര്‍ , സുമയ്യ അഹ്മദ്, ഹുദ മന്‍ഹാം എന്നിവര്‍ ഉപഹാരം വിതരണം

Damam, gulf, Jeddah, Riyad

തലേക്കുന്നില്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ച ധിഷണാശാലി: ഒഐസിസി റിയാദ്

റിയാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍, കോഴിക്കോട് ഡിസിസി മുന്‍ അധ്യക്ഷന്‍ യു രാജീവ് എന്നിവരുടെ നിര്യാണത്തില്‍ ഓ ഐ സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റി അനുശോചിച്ചു. രാഷ്ട്രീയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ധിഷണാശാലിയായ നേതാവാണ് തലേക്കുന്നില്‍ ബഷീര്‍. വ്യക്തി ജീവിതത്തിലും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സൂക്ഷ്മത പുലര്‍ത്തി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് മാതൃകയായ വ്യക്തിത്വമാണ് തലേക്കുന്നില്‍ ബഷീര്‍ എന്ന് അനുശോചന സന്ദേശത്തില്‍ ഒഐസിസി അനുസ്മരിച്ചു. കെ.എസ്.യുവിലൂടെ പൊതു പ്രവര്‍ത്തനം ആരംഭിച്ച യു രാജീവ് സാധാരണക്കാരുടെ

Damam, gulf, Jeddah, Riyad

കെസ്‌വ ക്രിക്കറ്റ് ലീഗ് 25ന് സുവൈദിയില്‍ അരങ്ങേറും

റിയാദ്: കാസര്‍കോട് പ്രവാസി കൂട്ടായ്മ കെഎസ് വയുടെ നേതൃത്വത്തില്‍ ക്രിക്കറ്റ് ലീഗ് (കെ.സി.എല്‍ 2022) അരങ്ങേറുന്നു. മാര്‍ച്ച് 25ന് അല്‍ സുവൈദിയില്‍ നടക്കുന്ന മത്സരത്തില്‍ എട്ട് ടീമുകള്‍ ഏറ്റുമുട്ടും. മലാസ് അല്‍ മാസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജേഴ്‌സി, ട്രോഫി എന്നിവയുടെ പ്രകാശനം നടന്നു. കെഎസ്‌വ സെന്‍ട്രല്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഡോ. ഹാഷിം ഉദ്ഘാടനം ചെയ്തു. കെഎസ്‌വ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഷമീം ബാങ്കോട്അ ധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു

Scroll to Top