Sauditimesonline

AQUARABIA
ജലതരംഗങ്ങളുടെ ആകാശവീഥി; 'അക്വാറേബ്യ'യില്‍ വിസ്മയം വിരിഞ്ഞു
Damam, gulf, Jeddah, Riyad

യാചന: ഏഷ്യക്കാരിയില്‍ നിന്ന് 1.17 ലക്ഷം റിയാല്‍ കണ്ടെത്തി

റിയാദ്: മക്കയില്‍ യാചനയിലൂടെ ശേഖരിച്ച 1.17 ലക്ഷം റിയാലുമായി ഏഷ്യക്കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു, ഇവരില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. സൗദിയില്‍ യാചകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്ന് പൊതു സുരക്ഷാ വകുപ്പ് നേരത്തെ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലായ യുവതിയില്‍ നിന്ന് പിടിച്ചെടുത്ത പണം, ആഭരണം എന്നിവയുടെ ദൃശ്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ടു. യാചകരെ സംബന്ധിച്ച വിവരം 999 ടോള്‍ ഫ്രീ നമ്പരില്‍ അറിയിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. യാചന നിരോധിച്ച രാജ്യമാണ് സൗദി അറേബ്യ. വിദേശ രാജ്യങ്ങളില്‍ […]

Damam, gulf, Jeddah, Riyad

സൗദി സാംസ്‌കാരിക മന്ത്രി ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച

റിയാദ്: സിനിമാ വ്യവസായ മേഖലയില്‍ ഇന്ത്യാ-സൗദി സഹകരണം ശക്തമാക്കാനൊരുങ്ങി സൗദി സാംസ്‌കാരിക മന്ത്രാലയം. ഇതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ ബിന്‍ അബ്ദുല്ല ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, അക്ഷയ് കുമാര്‍, സെയ്ഫ് അലി ഖാന്‍ തുടങ്ങി ബോളി വുഡ് താരങ്ങളുമായി മന്ത്രി കൂടിക്കാഴ്ച നടത്തിയത്. ബോളിവുഡ് താരങ്ങളുമായി നടത്തിയ കൂടിക്കാഴ്ച ഫലപ്രദവും സന്തോഷം പകരുന്നതുമാണ്. സിനിമാ വ്യവസായ രംഗത്ത് കൂടുതല്‍ അവസരം സൃഷ്ടിക്കും. ബോളിവുഡ് താരങ്ങളുമായി കൂടിക്കാഴ്ച

Damam, gulf, Jeddah, Riyad

ഡബ്‌ളിയു എം എഫിന് സൗദി നാഷണല്‍ കമ്മറ്റിക്ക് പുതിയ നേതൃത്വം

റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ളിയു എം എഫ്) സൗദി നാഷണല്‍ കമ്മറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. 162 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളുടെ ഏറ്റവും വലിയ കൂട്ടായ്മയാണ് ഡബ്‌ളിയു എം എഫ്. ഡൊമിനിക് സാവിയോ റിയാദ് (സൗദി നാഷണല്‍ കോര്‍ഡിനേറ്റര്‍), ജാഫര്‍ ചെറ്റാലി അല്‍ഖര്‍ജ് (പ്രസിഡന്റ്), വിലാസ് കുറുപ്പ് ജിദ്ദ (ജനറല്‍ സെക്രട്ടറി), വര്‍ഗീസ് പെരുമ്പാവൂര്‍ ദമ്മാം (ട്രഷറര്‍). സൗദി അറേബ്യയിലെ വിവിധ കൗണ്‍സിലുകളില്‍ നിന്നുള്ള നാഷണല്‍ കൗണ്‍സില്‍ പ്രതിനിധികളുടെ യോഗത്തില്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഷിഹാബ്

Damam, gulf, Jeddah, Riyad

റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ജനകീയ ഇഫ്താര്‍

റിയാദ്: ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജനകീയ ഇഫ്താര്‍ തുടങ്ങി. ഇസ്‌ലാമിക മതകാര്യ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ബത്ഹ ദഅ്‌വ ആന്റ് അവയര്‍നെസ് സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ഇഫ്താര്‍. റമദാന്‍ ദിനങ്ങളില്‍ ബത്ഹയിലെ റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേക സംഘാടക സമിതിയുടെ മേല്‍നോട്ടത്തിലാണ് സമൂഹ നോമ്പ് തുറ. ഇഫ്താറിനോടൊപ്പം വിജ്ഞാന ക്ലാസ്സുകളും സൗജന്യ ബുക്ക് വിതരണവും നടക്കും. ഡോക്ടര്‍ കഫേ കമ്പനി, മലയാളി സംരംഭകര്‍, സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവ സമൂഹ നോമ്പുതുറയുമായി സഹകരിക്കുന്നു. റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി

Damam, gulf, Jeddah, Riyad

കേരളത്തിനാവശ്യം മാനവികതയിലൂന്നിയ വികസനം: റിഫ സെമിനാര്‍

കെ റെയില്‍ സാധ്യതകളും ആശങ്കകളും പങ്കുവെച്ച് റിയാദ് ഇന്ത്യന്‍ ഫ്രണ്ട്ഷിപ് അസോസിയേഷന്‍ (റിഫ) സെമിനാര്‍ സംഘടിപ്പിച്ചു. റിഫ പ്രസിഡന്റ് നിബു വര്‍ഗീസ് മോഡറേറ്ററായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ നസ്‌റുദ്ദീന്‍ വി ജെ വിഷയം അവതരിപ്പിച്ചു. മാനവികതയിലൂന്നിയ രാഷ്ട്രീയവും സാമൂഹിക വികസനവുമാണ് പരിഷ്‌കൃത സമൂഹത്തിന് ആവശ്യമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൊച്ചി എയര്‍പോര്‍ട്ട് മുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ട് വരെ സാക്ഷാത്കരിച്ചത് ഇടതുപക്ഷമാണ്. ഗെയ്ല്‍ പൈപ്‌ലൈനും ദേശീയ പാത വികസനത്തിനും ഇച്ഛാശക്തി കാണിച്ചതും ഇടതു സര്‍ക്കാരാണ്. ദീര്‍ഘവീക്ഷണമുളള വികസന പദ്ധതികളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന്

Damam, gulf, Jeddah, Riyad

തൃശൂര്‍ ജില്ലാ സൗഹൃദവേദി ‘സൗഹൃദസന്ധ്യ-2022’

റിയാദ്: കലാ, സാംസ്‌കാരിക കൂട്ടായ്മ തൃശൂര്‍ ജില്ലാ സൗഹൃദവേദി കുടുംബസംഗമം അരങ്ങേറി. സൗഹൃദസന്ധ്യ-2022 എന്ന പേരില്‍ അല്‍ മാസ് ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. പരിപാടി ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി സുരേഷ് ശങ്കര്‍ അദ്ധ്യക്ഷത വഹിച്ചു. രാജേഷ് കോഴിക്കോട്, ജയന്‍ കൊടുങ്ങലൂര്‍, അബ്ദുള്‍ അസീസ്, റഹ്മാന്‍ മുനമ്പത്, സിജു പോറ്റേക്കാട്, സുരേഷ് തിരുവില്ലാമല, കൃഷ്ണകുമാര്‍, ഷാഹിദ് അറക്കല്‍, അഷ്‌റഫ്, എന്നിവര്‍ പ്രസംഗിച്ചു. ഷാജഹാന്‍ ചാവക്കാട്, നേവല്‍ ഗുരുവായൂര്‍, റസല്‍ കൊടുങ്ങലൂര്‍ എന്നിവര്‍ക്കു അംഗത്വം വിതരണം ചെയ്ത്

Damam, gulf, Jeddah, Riyad

ഇടയന്‍മാര്‍ക്ക് ഭക്ഷ്യ വിഭവങ്ങളുമായി ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’

റിയാദ്: പ്രവാസി മലയാളി ഫൗണ്ടേഷന്‍ ‘മരുഭൂമിയിലേക്കൊരു കാരുണ്യ യാത്ര’യുടെ സൗദിതല ഉദ്ഘാടനം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു. പ്രസിഡന്റ് ഷാജഹാന്‍ ചാവക്കാട് അധ്യക്ഷത വഹിച്ചു. സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍ ഉദ്ഘാടനം ചെയ്തു. മരുഭമിയിലെ ഇടയന്‍മാര്‍ക്ക് ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്നതിനാണ് കാരുണ്യ യാത്ര. പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെ റമദാന്‍ കിറ്റ് റിയാദിന്റെ പ്രാന്ത പ്രദേശങ്ങളിലെ മരുഭൂമികളില്‍ ഒറ്റപ്പെട്ടുകഴിയുന്ന ആട്ടിടയന്മാര്‍ക്കും ഒട്ടകത്തെ മെയ്ക്കുന്നവര്‍ക്കും എത്തിച്ചു. കൃഷിയിടങ്ങളില്‍ ഒറ്റപ്പെട്ടു കഴിയുന്നവര്‍ക്കും ഭക്ഷ്യ വിഭവങ്ങള്‍ എത്തിക്കുന്ന ദൗത്യമാണ് നടത്തുന്നത്. മരുഭൂമികളില്‍ ഡ്രൈവ് ചെയ്യാന്‍

Damam, gulf, Jeddah, Riyad

ഇഎംഎസും എകെജിയും നവോത്ഥാനത്തിന് മുന്നില്‍ നിന്നു നയിച്ചവര്‍

റിയാദ്: കേളി കലാസാംസ്‌കാരിക വേദി ഇ.എം.എസ്, എ.കെ.ജി അനുസ്മരണം സംഘടിപ്പിച്ചു. മലാസ് ലുലു ഹൈപ്പര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ രക്ഷാധികാരി സമിതി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. കേളി ആക്ടിങ് സെക്രട്ടറി ടി ആര്‍ സുബ്രഹ്മണ്യന്‍ സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം വര്‍ഗീസ് ഇടിച്ചാണ്ടി അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റൗദ ഏരിയ അംഗവും ചില്ല സര്‍ഗവേദി കോഓര്‍ഡിനേറ്ററുമായ സുരേഷ് ലാല്‍ മുഖ്യപ്രഭാഷണം നടത്തി. കേരളത്തിലെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ മുമ്പന്തിയിലുണ്ടായിരുന്ന, ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജ്ജവും

Damam, gulf, Jeddah, Riyad

ഇന്ത്യ സന്ദര്‍ശിക്കുന്നതിന് പിസിആര്‍ പരിശോധന ആവശ്യമില്ല

ദുബായ്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ പിസിആര്‍ പരിശോധന കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന നടപടിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് കൊവിഡ് പിസിആര്‍ പരിശോധന ഇല്ലാതെ യുഎഇയില്‍ നിന്ന ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി. പിസിആര്‍ ടെസ്റ്റ് എടുക്കാതെ ഇന്ത്യ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയെ ഉള്‍പ്പെടുത്തണമെന്ന് പ്രവാസികള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ കുവൈത്തില്‍ നിന്നു ഇന്ത്യയിലെത്തുന്നവര്‍ക്ക് മാത്രമാണ് പിസിആര്‍

Damam, gulf, Jeddah, Riyad

അതിജീവനത്തിന്റെ കഥ ‘നജ’ ചിത്രീകരണം ആരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലും കേരളത്തിലുമായി ചിത്രീകരിക്കുന്ന കമേഴ്‌സ്യല്‍ സിനിമ ‘നജ’യുടെ കേരചിത്രീകരണം ആരംഭിച്ചു. സ്വിച്ച് ഓണ്‍ കര്‍മം സംവിധായകന്‍ മോഹന്‍ നിര്‍വ്വഹിച്ചു. കൊച്ചി റിനൈന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നടന്‍ നിയാസാണ് ആദ്യ ക്ലാപ്പ് നല്‍കിയത്. പ്രവാസി മാധ്യമ പ്രവര്‍ത്തകന്‍ ഷംനാദ് കരുനാഗപ്പള്ളി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന നജ പ്രവാസ ലോകത്ത് ജീവിതം കരുപിടിപ്പിക്കുന്ന മൂന്ന് വനിതകളുടെ അതിജീവിതത്തിന്റെ കഥയാണ്. പ്രവാസലോകത്തെ സൗഹ്യദങ്ങളും കൊവിഡ് കാലത്ത് നേരിട്ട തീഷ്ണാനുഭങ്ങളും ഓര്‍മപ്പെടുത്തുന്നതാണ് ചിത്രം. സൗദിയില്‍ ചിത്രീകരിക്കുന്ന പ്രഥമ മലയാളം

Damam, Damam, gulf, Jeddah, Jeddah, Riyad, Riyad

ഡബ്ല്യൂ.എം.സി വുമണ്‍സ് ഫോറം വനിതാ അഭയകേന്ദ്രം സന്ദര്‍ശിച്ചു

ദമാം: വനിതാ അഭയ കേന്ദ്രത്തില്‍ ഡബ്ല്യൂ. എം. സി അല്‍ ഖോബാര്‍ പ്രൊവിന്‍സ് വുമണ്‍സ് ഫോറം അംഗങ്ങള്‍ സന്ദര്‍ശനം നടത്തി. ജീവ കാരുണ്യ പ്രവര്‍ത്തകന്‍ മണിക്കുട്ടന്റെ സാന്നിധ്യത്തില്‍ സ്ത്രീകള്‍ക്ക് ആവശ്യമായ വസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ കാരണങ്ങളാല്‍ അഭയ കേന്ദ്രത്തില്‍ എത്തിചേര്‍ന്ന വിവിധ രാജ്യക്കാരായ 140തിലധികം സ്ത്രീകള്‍ക്കാണ് വുമണ്‍സ് ഫോറം സഹായം വിതരണം ചെയ്തത്. ദുബൈ പ്രോവിന്‍സ് ഡബ്ല്യൂ.എം.സി പ്രസിണ്ടന്റ് ജേക്കബ് അലക്‌സിനെ ചടങ്ങില്‍ അനുസ്മരിച്ചു. ലോക വനിതാ ദിന സന്ദേശവും നല്‍കി. പ്രസിഡന്റ്

Damam, gulf, Jeddah, Riyad

ഇഫ്താര്‍ സംഗമത്തിനൊരുങ്ങി ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍

റിയാദ്: സമൂഹ നോമ്പുതുറക്കുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍. ബത്ഹ ദഅ്‌വ ആന്റ് അവൈര്‍നസ് സൊസൈറ്റിയുമായി സഹകരിച്ചാണ് സമൂഹനോമ്പുതുറ ഒരുക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിനു ശേഷമാണ് ഇസ്‌ലാമിക മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ ഇഫ്താര്‍ സംഘടിപ്പിക്കുന്നത്. ബത്ത്ഹ ശാര റെയിലില്‍ റിയാദ് ബാങ്കിനും പാരഗണ്‍ റെസ്‌റ്റോറന്റിനും ഇടയിലായി പ്രവര്‍ത്തിക്കുന്ന റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററിന്റെ പ്രധാന ഓഡിറ്റോറിയത്തിലും, ശുമേസി ജനറല്‍ ആശുപത്രിക്ക് സമീപമുളള ഓഡിറ്റോറിയത്തിലുമാണ് ഇഫ്താര്‍ ഒരുക്കുന്നതെന്ന് ഇസ്‌ലാമഹി സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. സമൂഹ ഇഫ്താറിന്റെ

azhchavatam, Damam, gulf, Jeddah, Riyad

അരങ്ങൊഴിഞ്ഞ് റിയാദ് സീസണ്‍; സന്ദര്‍ശിച്ചത് ഒന്നര കോടി ജനങ്ങള്‍

സൗദി തലസ്ഥാന നഗരിയെ ആഘോഷ ലഹരിയിലാഴ്ത്തിയ റിയാദ് സീസണ്‍ ആഘോഷ പരിപാടികള്‍ അന്തിമ ഘട്ടത്തിലേക്ക്. അഞ്ചു മാസത്തിലേറെയായി തുടരുന്ന ആഘോഷങ്ങള്‍ക്ക് റിയാദിലെ 14 മേഖലകളിലാണ് വേദി ഒരുങ്ങിയത്. ഇതുവരെ ഒന്നര കോടി ജനങ്ങള്‍ ആഘോഷ പരിപാടികളില്‍ പങ്കാളികളായി.സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 20ന് ആണ് ‘ഇമാജിന്‍ മോര്‍’ എന്ന പ്രമേയത്തില്‍ റിയാദ് സീസണ്‍ രണ്ടാം എഡിഷന്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ 54 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ തയ്യാറാക്കിയ 7500

Damam, gulf, Jeddah, Riyad

റമദാനെ വരവേല്‍ക്കാനൊരുങ്ങി ലുലു; ഫുഡ് ബാങ്കുമായി സഹകരിച്ച് നിര്‍ധനര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കും

റിയാദ്: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിപുലമായ ഓഫറുമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നിര്‍ധനര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി സൗദി ഫുഡ് ബാങ്ക് റീജിയനല്‍ മാനേജര്‍ മുഹമ്മദ് ഫര്‍ഹാനും ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദും കരാര്‍ ഒപ്പുവെക്കുകയും ചെയ്തു. 15 റിയാല്‍, 99 റിയാല്‍ എന്നീ നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഫ്താര്‍ പായ്ക്കറ്റും റമദാന്‍ ബോക്‌സുമാണ് ലുലു പുറത്തിറക്കുന്നത്. ക്യാഷ് കൗണ്ടറുകള്‍ വഴി ഫുഡ്

Scroll to Top