Sauditimesonline

watches

റമദാനെ വരവേല്‍ക്കാനൊരുങ്ങി ലുലു; ഫുഡ് ബാങ്കുമായി സഹകരിച്ച് നിര്‍ധനര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ എത്തിക്കും


റിയാദ്: വിശുദ്ധ റമദാനെ വരവേല്‍ക്കാന്‍ വിപുലമായ ഓഫറുമായി സൗദിയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. നിര്‍ധനര്‍ക്ക് ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ഫുഡ് ബാങ്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി സൗദി ഫുഡ് ബാങ്ക് റീജിയനല്‍ മാനേജര്‍ മുഹമ്മദ് ഫര്‍ഹാനും ലുലു സൗദി ഡയറക്ടര്‍ ഷഹിം മുഹമ്മദും കരാര്‍ ഒപ്പുവെക്കുകയും ചെയ്തു.

15 റിയാല്‍, 99 റിയാല്‍ എന്നീ നിരക്കുകളില്‍ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ ഇഫ്താര്‍ പായ്ക്കറ്റും റമദാന്‍ ബോക്‌സുമാണ് ലുലു പുറത്തിറക്കുന്നത്. ക്യാഷ് കൗണ്ടറുകള്‍ വഴി ഫുഡ് ബാങ്കിലേക്ക് സംഭാവന ചെയ്യാനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 99, 199 റിയാല്‍ വിലയുളള റമദാന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ രണ്ട് തരം പാക്കറ്റുകളും ലഭ്യമാണ്. റമദാനില്‍ മീറ്റ് ഫെസ്റ്റ്, ഡേറ്റ്‌സ് ഫെസ്റ്റ്, റമദാന്‍ നൈറ്റ്, സ്വീറ്റ്‌സ് ആന്റ് ഡെസേര്‍ട്ട് ഫെസ്റ്റിവല്‍ എന്നിവയും അരങ്ങേറും.

ഉപഭോക്താക്കള്‍ക്ക് മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതിന് ലുലു പ്രത്യേക റമദാന്‍ കാര്‍ഡുകളും പുറത്തിറക്കി. ഇതു ഉപയോഗിച്ച് ഇഫ്താര്‍, സുഹൂര്‍ വിഭവങ്ങള്‍ നേടാന്‍ കഴിയും. ഇതിനുപുറമെ, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും സമ്മാനങ്ങള്‍ നല്‍കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. സൗദി പോസ്റ്റുമായി സഹകരിച്ച് ലോകത്ത് എവിടെയും ഡെലിവറി നടത്തും. 10 ശതമാനം കൊറിയര്‍ ചാര്‍ജ്ജില്‍ കിഴിവും ലഭ്യമാക്കിയിട്ടുണ്ട്. ഗിഫ്റ്റ് ബോക്‌സുകള്‍ അയക്കുന്നതിന് റിയാദ്, ജിദ്ദ, അല്‍ ഖോബാര്‍ എന്നിവിടങ്ങളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ സൗദി പോസ്റ്റ് കൗണ്ടര്‍ ഒരുക്കും. കീറ്റോ ഡയറ്റ് പോലെയുള്ള പ്രത്യേക ഭക്ഷണരീതികള്‍, സസ്യാഹാരം കഴിക്കുന്നവര്‍ എന്നിവര്‍ക്കായി പ്രത്യേക വിഭവങ്ങളും ലഭ്യമാക്കും.

പലചരക്ക് ഷോപ്പിംഗ് എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് റമദാന്‍ കിറ്റുകള്‍ ആരംഭിച്ചതെന്ന് സൗദി ലുലു ഹൈപ്പര്‍ ഡയറക്ടര്‍ ഷെഹിം മുഹമ്മദ് പറഞ്ഞു. മുഴുവന്‍ സ്‌റ്റോറുകളിലും വിപുലമായ പ്രമോഷനുകളും വിപുലമായ ശ്രേണിയിലുളള ഉത്പ്പന്നങ്ങളും ഏറ്റവും മികച്ച വിലയില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. സ്‌റ്റോറുകള്‍ സന്ദര്‍ശിക്കാന്‍ കഴിയാത്തവര്‍ക്ക് സുരക്ഷിതമായി ഷോപ്പിംഗ് ഉറപ്പാക്കാന്‍ ഓണ്‍ലൈനില്‍ മുഴുവന്‍ ഓഫറുകളും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top