ഖമീസ് മുശൈത്: പ്രമുഖ ട്രാവല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം കംഫര്‍ട്ട് ട്രാവല്‍സിന്റെ അസീര്‍ മേഖലാ ഓഫീസ് ഖമീസ് മുശൈത് കേരള മാര്‍ക്കറ്റില്‍ ജിദ്ദ റസ്റ്ററന്റിന് സമീപം പ്രവര്‍ത്തനം ആരംഭിക്കുന്നു. സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മാര്‍ച്ച് 31ന് വൈകുന്നേരം 4ന് ഉദ്ഘാടനം ചെയ്യും.
ടിക്കറ്റിംഗ്, വിസ സ്റ്റാമ്പിംഗ്, വിസ വക്കാല സര്‍വീസ്, മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്, ഡോകുമെന്റ് അറ്റസ്‌റ്റേഷന്‍. ഹജ്, ഉംറ പാക്കേജുകള്‍, വിവിധ രാജ്യങ്ങളില്‍ വിനോദ ടൂര്‍ പാക്കേജുകള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ 25 പ്രമുഖ നഗരങ്ങളില്‍ ബ്രാഞ്ചുകളുളള കംഫര്‍ട്ട് ട്രാവല്‍സിന്റെ സൗദിയിലെ ആറാമത്തെ ശാഖയാണ് ഉദ്ഘാടനം ചെയ്യുന്നത്. ട്രാവല്‍ രംഗത്തെ മുഴുവന്‍ സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്ന അസീര്‍ പ്രവിശ്യയിലെ പ്രഥമ സ്ഥാപനമാണ് കംഫര്‍ട്ട് ട്രാവത്സ് എന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.