‘സിഹ ‘ സൗദിയില്‍ വിര്‍ച്വല്‍ ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ചു
റിയാദ്: ലോകത്തെ ഏറ്റവും വലിയ വെര്‍ച്വല്‍ ആശുപത്രി സൗദിയില്‍ ഉദ്ഘാടനം ചെയ്തു. സിഹ എന്ന് പേരിട്ടിരിക്കുന്ന ഓണ്‍ലൈന്‍ ആശുപത്രി ശൃംഖലയില്‍ നൂറ്റിയന്‍പത് ആശുപത്രികള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാജ്യത്തെ മുഴുവന്‍ പ്രദേശങ്ങളിലും വേഗത്തില്‍ ആരോഗ്യ സേവനം ലഭ്യമാക്കുന്നതിനാണ് വിര്‍ച്വല്‍ ആശുപത്രി. ആരോഗ്യമന്ത്രി ഫഹദ് അല്‍ ജലാജെല്‍, കമ്മ്യൂണിക്കേഷന്‍സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി എന്‍ജിനീയര്‍ അബ്ദുല്ല അല്‍ സവാഹ, ഡിജിറ്റല്‍ ഗവണ്‍മെന്റ് ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ എന്‍ജിനിയര്‍ അഹമ്മദ് അല്‍ സുവയാന്‍ എന്നിവര്‍ ചേര്‍ന്നാണ് സിഹ പദ്ധതി […]














