റിയാദില്‍ മരിച്ച കേളി പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ സംസ്‌കരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദില്‍ മരിച്ച കേളി കലാ സാംസ്‌കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമന്‍ മാരിമുത്തുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബുധനാഴ്ച പുലര്‍ച്ചെ കോഴിക്കോടെത്തിച്ച മൃതദേഹം രാവിലെ പത്തിന് ഫാറൂഖ് കോളേജിനടുത്തു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. കേളി സുലൈ ഏരിയ രക്ഷാധികാരി സമിതിക്ക് വേണ്ടി നാസര്‍ കാരക്കുന്ന്, കേന്ദ്ര കമ്മറ്റിക്ക് വേണ്ടി ഗോപിനാഥ്, ഏരിയ കമ്മറ്റിക്ക് വേണ്ടി നാസര്‍ യൂണിറ്റിനുവേണ്ടി കൃഷ്ണന്‍ കുട്ടി എന്നിവര്‍ റീത്ത് സമര്‍പ്പിച്ചു. നാട്ടിലെ […]














