‘ബെസ്റ്റ്-32’ ഫൈവ്‌സ് ഫുട്‌ബോള്‍ ഫിക്ച്ചര്‍ പ്രകാശനം
റിയാദ്: മലപ്പുറം ജില്ലാ കെഎംസിസി കായിക വിഭാഗം ‘സ്‌കോര്‍’ സംഘടിപ്പിക്കുന്ന ജയ് മസാല ‘ബെസ്റ്റ്-32’ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ഫിക്ച്ചര്‍ പ്രകാശനം സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര നിര്‍വ്വഹിച്ചു. മലപ്പുറം ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത പഞ്ചായത്ത്, മുനിസിപ്പല്‍ കെഎംസിസി കമ്മിറ്റികളുടെ മുപ്പത്തി രണ്ട് ടീമുകളാണ് ഫൈവ്‌സ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്. വിജയികള്‍ക്ക് പ്രൈസ് മണിയും സമ്മാനിക്കുന്നുണ്ട്. ജനുവരി 16ന് രാത്രി 9ന്് ആദ്യ റൗണ്ട് മത്സരങ്ങള്‍ അല്‍ മുതുവ പാര്‍ക്ക് ഗ്രൗണ്ടില്‍ നടക്കും. […]














