സൗദിയില്‍ 11,955 വിദേശികളെ നാടുകടത്തി
റിയാദ്: സൗദി അറേബ്യയില്‍ നിയമ ലംഘകരായ 11,955 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാനിയമങ്ങള്‍ ലംഘിച്ചവരെയാണ് നാടുകടത്തിയത്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ നടന്ന റെയ്ഡുകളില്‍ പിടിയിലായവരെ നിയമനടപടിയ പൂര്‍ത്തിയാക്കിയാണ് മാതൃരാജ്യങ്ങളിലേയ്ക്കു മടക്കി അയച്ചത്. ജനുവരി 9 മുതല്‍ 14 വരെ 21,485 നിയമലംഘകര്‍ പിടിയിലായതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പൊതുസുരക്ഷാ യോഗം, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ് എന്നിവ നടത്തിയ പരിശോധനയില്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ നിന്നാണ് നിയമ ലംഘശരെ പിടികൂടിയത്. പിടിയിലായവരില്‍ 13,592 പേര്‍ […]














