നാട്ടില്‍ പോകാതെ 17 വര്‍ഷം; ശരീരം തളര്‍ന്ന മലയാളി മടങ്ങി
റിയാദ്: പ്രവാസം സമ്മാനിച്ച ശാരീരിക അസ്വസ്ഥതകളുമായി പതിനേഴ് വര്‍ഷത്തിന് ശേഷം മലയാളി നാട്ടിലേയ്ക്കു മടങ്ങി. നിര്‍മാണ തൊഴിലാളി തിരുവനന്തപുരം കോവളം സ്വദേശി ബിജു ശേഖറാണ് മടങ്ങിയത്. ഒരു വശം തളര്‍ന്ന നിലയില്‍ കഴിഞ്ഞ ഇദ്ദേഹത്തിന് കേളി കലാസാംസ്‌കാരിക വേദിയാണ് തുണയായത്. ഒരു വശം തളര്‍ന്ന് അവശനായ ബിജുവിനെ കേളി ബത്ഹ ഏരിയാ സെക്രട്ടറി രാമകൃഷ്ണന്‍ ധനുവച്ചപുരം, ജീവവാകാരുണ്യ കമ്മറ്റി അംഗം എബി വര്‍ഗീസ് എന്നിവര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇഖാമ, ഇന്‍ഷൂറന്‍സ് എന്നിവ ഇല്ലെന്ന് അറിയുന്നത്. ജീവകാരുണ്യ കമ്മറ്റിയുടെ സഹായത്തോടെ […]














