വേള്‍ഡ് മലയാളി ഫെഡറേഷന്‍ രക്തദാന ക്യാമ്പ്
റിയാദ്: വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബഌയുഎംഎഫ്) റിയാദ് കൗണ്‍സിലും വിമന്‍സ് ഫോറവും ‘രക്തം ദാനം ചെയ്യൂ ജീവന്‍ രക്ഷിക്കൂ’ എന്ന പ്രമേയത്തില്‍ രക്തദാന ക്യാമ്പ് നടത്തി. കിംഗ് സൗദ് മെഡിക്കല്‍ സിറ്റി സെന്‍ട്രല്‍ ബ്ലഡ് ബാങ്കില്‍ രാവിലെ 7 മുതല്‍ നടന്ന ക്യാമ്പില്‍ മുന്നൂറിലധികം പേര്‍ രക്തം ദാനം ചെയ്തു. ക്യാമ്പിന്റെ ഉദ്ഘാടനം റീജ്യണല്‍ ബ്ലഡ് ബാങ്ക് ഡയറക്ടര്‍ ഖാലിദ് അല്‍ സുബഹി നിര്‍വഹിച്ചു. പ്രസിഡന്റ് കബീര്‍ പട്ടാമ്പി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സലാം പെരുമ്പാവൂര്‍ സ്വാഗതവും […]














