Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

എറണാകുളം കൂട്ടായ്മ ക്രിക്കറ്റ് ക്ലബ്ബ് ലോഗോ പ്രകാശനം

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷന്‍ (എടപ്പ) ക്രിക്കറ്റ് ക്ലബ്ബ് ാേഗോ പ്രകാശനം ചെയ്തു. സുലൈ സാലേഹിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ചെയര്‍മാന്‍ അലി ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രസിഡന്റ് കരീം കാനാമ്പുറം അദ്ധ്യക്ഷത വഹിച്ചു. ടെക്‌നോമെയ്ക്ക് എംഡി ഹബീബ് അബൂബക്കര്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ അനസ് കോതമംഗലം, സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ജസീര്‍ കോതമംഗലം എന്നിവര്‍ക്കു ലോഗോ കൈമാറി പ്രകാശനം നിര്‍വ്വഹിച്ചു.

ലോഗോ തയ്യാറാക്കിയ റഹിം ഹസ്സനുള്ള ഉപഹാരം ഉപദേശക സമിതി അംഗം ഷുക്കൂര്‍ ആലുവ സമ്മാനിച്ചു. ആര്‍ട്‌സ് കണ്‍വീനര്‍ ജലീല്‍ കൊച്ചിന്റെ നേതൃത്വത്തില്‍ ഗാനമേളയും വിമന്‍സ് കളക്റ്റീവ് ഒരുക്കിയ നൃത്തനൃത്യങ്ങളും അരങ്ങേറി.

ജിബിന്‍ സമദ് കൊച്ചി, ലാലു വര്‍ക്കി, അഡ്വ. അജിത് ഖാന്‍, അമീര്‍ കാക്കനാട്, സലാം പെരുമ്പാവൂര്‍, നൗഷാദ് ആലുവ, ഗോപകുമാര്‍ പിറവം, അലി തട്ടുപറമ്പില്‍, ബാബു പറവൂര്‍, ജൂബി ലുക്കോസ്, ജോയ് ചാക്കോ, അജീഷ് ചെറുവട്ടൂര്‍, ജോയ്‌സ് ജോര്‍ജ്, മുഹമ്മദ് സഹല്‍, ഷമീര്‍ മുഹമ്മദ്, നിസാം സേട്ട്, മുഹമ്മദ് ഉവൈസ്, റിജോ ഡൊമിനിന്‍കോസ്, ജലീല്‍ ഉളിയന്നൂര്‍, അമീര്‍ ആലുവ, മുജീബ് മൂലയില്‍, കുഞ്ഞുമുഹമ്മദ്,

സൗമ്യ തോമസ്, അമൃത മേലേമഠം, മിനുജ മുഹമ്മദ്, കാര്‍ത്തിക എസ് രാജ്, ലിയ ഷജീര്‍, നൗറിന്‍ ഷാ, ആതിര എം നായര്‍, ഷൈജി ലാലു, സിനി ഷറഫുദീന്‍, സഫ്‌ന അമീര്‍, സ്വപ്‌ന ഷുക്കൂര്‍, ഷാനി ടി എസ്, അസീന മുജീബ്, എലിസബത് ജോയ്‌സ്, സന്ധ്യ ബാബു, നസ്രിന്‍ റിയാസ്, സുജ ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെക്രട്ടറി സുഭാഷ് കെ അമ്പാട്ട് സ്വാഗതവും കോര്‍ഡിനേറ്റര്‍ അംജദ് അലി നന്ദിയും രേഖപ്പെടുത്തി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top